Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകശുവണ്ടി അഴിമതി:...

കശുവണ്ടി അഴിമതി: മുഹമ്മദ് ഹനീഷിന്‍റെ അപ്പീൽ തള്ളി

text_fields
bookmark_border
കശുവണ്ടി അഴിമതി: മുഹമ്മദ് ഹനീഷിന്‍റെ അപ്പീൽ തള്ളി
cancel

കൊ​ച്ചി: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ​നേ​രി​ട്ട്​ ഹാ​ജ​രാ​ക​ണ​മെ​ന്ന സിം​ഗി​ൾ​ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ് ന​ൽ​കി​യ അ​പ്പീ​ൽ ഹ​ര​ജി ഹൈ​​കോ​ട​തി ത​ള്ളി.

നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യാ​ണ്​ ജ​സ്റ്റി​സ് കെ.​ന​ട​രാ​ജ​ൻ, ജ​സ്റ്റി​സ് ജോ​ൺ​സ​ൺ ജോ​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. സിം​ഗി​ൾ​ബെ​ഞ്ച്​ ഉ​ത്ത​ര​വ്​ ഹ​ര​ജി​ക്കാ​ർ പാ​ലി​ക്ക​ണം. ത​ന്‍റെ ഭാ​ഗ​ത്ത് വ​സ്തു​ത​ക​ളു​ണ്ടെ​ങ്കി​ൽ ഹ​ര​ജി​ക്കാ​ര​ന് അ​തേ ബെ​ഞ്ചി​ൽ നി​ന്ന് ഇ​ള​വ് തേ​ടാ​വു​ന്ന​താ​ണെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ 2006-15 കാ​ല​ഘ​ട്ട​ത്തി​ൽ അ​സം​സ്‌​കൃ​ത ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി ചെ​യ്ത​തി​ൽ കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യും ഫ​ണ്ട് ദു​രു​പ​യോ​ഗ​വും ന​ട​ന്നു​വെ​ന്ന കേ​സി​ൽ പ്ര​തി​ക​ളു​ടെ വി​ചാ​ര​ണ​ക്ക്​ അ​നു​മ​തി തേ​ടി ന​ൽ​കി​യ അ​പേ​ക്ഷ മൂ​ന്നാം ത​വ​ണ​യും നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ സിം​ഗി​ൾ​ബെ​ഞ്ച്​ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

മു​ഖ്യ​പ്ര​തി​ക​ളാ​യ കോ​ർ​പ​റേ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​നും ഐ.​എ​ൻ.​ടി.​യു.​സി നേ​താ​വു​മാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, മു​ൻ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ കെ.​എ. ര​തീ​ഷ് എ​ന്നി​വ​രെ വി​ചാ​ര​ണ ചെ​യ്യാ​നാ​ണ് സി.​ബി.​ഐ അ​നു​മ​തി തേ​ടി​യ​ത്. ഹൈ​കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്നാ​ണോ വ്യ​വ​സാ​യ സെ​ക്ര​ട്ട​റി പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് വാ​ദ​ത്തി​നി​ടെ ഡി​വി​ഷ​ൻ ബെ​ഞ്ച് ചോ​ദി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ് വി​ചാ​ര​ണ അ​നു​മ​തി​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സിം​ഗി​ൾ​ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്.

സി.​ബി.​ഐ​യു​ടെ അ​ന്തി​മ റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ, കേ​സി​നാ​ധാ​ര​മാ​യ അ​സം​സ്കൃ​ത ക​ശു​വ​ണ്ടി ഇ​റ​ക്കു​മ​തി​യി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ വീ​ഴ്ച മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി.​ബി.​ഐ​യു​ടെ അ​പേ​ക്ഷ സ​ർ​ക്കാ​ർ മൂ​ന്നു​വ​ട്ടം നി​ര​സി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Governmentscamhigh courtcashewnut saleappeal dismissed
News Summary - Cashew scam: Muhammad Haneesh's appeal dismissed
Next Story