Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ശുവണ്ടി കോർപറേഷൻ അഴിമതി: പ്രോസിക്യൂഷൻ അനുമതി കേസ്​ മൂന്നാഴ്​ചക്കുശേഷം പരിഗണിക്കും

text_fields
bookmark_border
ക​ശുവണ്ടി കോർപറേഷൻ അഴിമതി:   പ്രോസിക്യൂഷൻ അനുമതി കേസ്​ മൂന്നാഴ്​ചക്കുശേഷം പരിഗണിക്കും
cancel

കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാത്തതുമായി ബന്ധപ്പെട്ട ഹരജി ൈഹകോടതി മൂന്നാഴ്​ചക്കുശേഷം പരിഗണിക്കാൻ മാറ്റി.

കേസ്​ അ​േന്വഷിച്ച സി.ബി.ഐ സംഘത്തിന് പ്രോസിക്യൂഷൻ അനുമതി നൽകാത്ത സർക്കാർ നടപടി ചോദ്യം ചെയ്ത് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറും കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ആർ. ചന്ദ്രശേഖരൻ, കോർപറേഷൻ മുൻ എം.ഡി കെ.എ. രതീഷ് എന്നിവരടക്കമുള്ള പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാനായി സംസ്ഥാന സർക്കാറിെൻറ പ്രോസിക്യൂഷൻ അനുമതിക്ക് സി.ബി.ഐ അപേക്ഷ നൽകിയെങ്കിലും വ്യവസായ സെക്രട്ടറി 2020 ഒക്ടോബർ 15ന് നിരസി​െച്ചന്നാണ് ഹരജിയിലെ ആരോപണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cashew corporation scam
Next Story