Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓൺലൈനിൽ വാങ്ങിയ വാനിറ്റി ബാഗിൽ പണവും രേഖകളും !

text_fields
bookmark_border
ഡൽഹിയിലുള്ള യുവതിയെ ബന്ധപ്പെട്ട് പണവും രേഖകളും അയച്ചുകൊടുത്തു
online purchase
cancel
camera_alt

ബാഗിൽ നിന്ന് ലഭിച്ച വാലറ്റും രേഖകളുമായി സഹൽ

Listen to this Article

തൃക്കരിപ്പൂർ: ഓൺലൈനിൽ ഓർഡർ ചെയ്ത് ലഭിച്ച ബാഗിൽ കശ്മീർ സ്വദേശിനിയുടെ പണമടങ്ങിയ പഴ്‌സ്. തൃക്കരിപ്പൂർ പൂച്ചോലിലെ ടി. സഹലിനാണ് ഓർഡർ ചെയ്ത ബാഗിൽ പണവും രേഖകളുമടങ്ങിയ മറ്റൊരു വാലറ്റ് ലഭിച്ചത്. സഹോദരി ഫിസക്ക് വേണ്ടിയാണ് അജിയോ വഴി ലേഡീസ് ബാഗ് ഓർഡർ ചെയ്തത്.

ലഭിച്ച ബാഗ് തുറന്ന് നോക്കിയപ്പോഴാണ് രണ്ടാമത്തെ ബാഗ് ശ്രദ്ധയിൽപെട്ടത്. ഇതിനകത്ത് 5000 രൂപ, എ.ടി.എം കാർഡ്, ആധാർ കാർഡ്, തിരിച്ചറിയൽ രേഖ എന്നിവയാണ് ഉണ്ടായിരുന്നത്. സഹൽ ചന്തേര പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് എസ്.ബി.ഐയുടെ എ.ടി.എം കാർഡ് വഴിയാണ് ഉടമസ്ഥയുടെ നമ്പർ ഉൾപ്പെടെ ലഭിച്ചത്.

ഇപ്പോൾ ഡൽഹിയിലുള്ള യുവതിയെ ബന്ധപ്പെട്ട് പണം അയച്ചശേഷം രേഖകൾ കൊറിയറിൽ അയച്ചുകൊടുത്തു. ഇവർ വാങ്ങിയ ബാഗ് തിരിച്ചയച്ചപ്പോൾ സ്വന്തം ബാഗ് അകപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cash and documents in vanity bag bought online
Next Story