നിയമസഭ കൈയാങ്കളി കേസ്: അന്വേഷണം അവസാനഘട്ടത്തിലേക്ക്, തുടരന്വേഷണത്തിെൻറ ആദ്യ ഘട്ട റിപ്പോർട്ട് സമർപ്പിച്ചു
text_fieldsതിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രി ശിവൻ കുട്ടിക്ക് പരുക്കു പറ്റിയ സംബന്ധിച്ച സർട്ടിഫിക്കറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ലഭിച്ചിട്ടില്ല. ഇത് നൽകണം എന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് നോട്ടീസ് നൽകിയിരുന്നു. അന്വേഷണം രണ്ട് മാസത്തിനുള്ളിൽതന്നെ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിരുന്നത്. ഇതിനായി അനുവദിച്ച സമയം കോടതി ആവശ്യപ്പെട്ട പ്രകാരമാണ് അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. ആയിഷ പോറ്റി, ജമീല പ്രകാശം, ടി.വി.രാജേഷ്, എ.പി.അനിൽകുമാർ, എം.എ.വാഹിദ്, വി.ശശി, സി.ദിവാകരൻ, വി.എസ്.ശിവ...ബിജിമോൾ, എ.ടി.ജോർജ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.ജൂലൈ 10ന് മുൻ എംഎൽഎ എൻ.ശക്തന് നോട്ടിസ് അയച്ചെങ്കിലും മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞില്ല.അസൗകര്യമുണ്ടെന്നും പാർട്ടിയോട് ആലോചിച്ച ശേഷമേ മൊഴി നൽകാൻ കഴിയൂ എന്നും ശക്തൻ അന്വേഷണ സംഘത്തെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അക്രണ സമയത്ത്പരുക്കേറ്റ എംഎൽഎമാരെ ചികിൽസിച്ച ഡോക്ടർമാരുടെ മൊഴിരേഖപ്പെടുത്തി. മെഡിക്കൽ കോളജിലെയും ജനറൽ ആശുപത്രിയിലെയും ഡോക്ടർമാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.മന്ത്രി ശിവൻകുട്ടിക്ക് പരിക്കേറ്റ ചികിത്സാ രേഖകൾക്കായി നോട്ടിസ് നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. നിയമസഭയിലെ വാച്ച് ആൻഡ് വാർഡിന്റെ മൊഴി രേഖപ്പെടുത്തിയതായും ഡിവൈഎസ്പി സജീവ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ശിവൻകുട്ടി,ഇടതു നേതാക്കളായ ഇ.പി.ജയരാജൻ,കെ.ടി.ജലീൽ,കെ.അജിത്,കെ.കുഞ്ഞഹമ്മദ്,സി.കെ.സദാശിവൻ, എന്നിവരാണ് കേസിലെ പ്രതികൾ.പ്രതികൾ എല്ലാപേരും കോടതിയിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചപ്പോൾ മുഴുവൻ പ്രതികളുടെയും അഭിഭാഷകർ കോടതിയിൽ ഹാജരായിരുന്നു. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ട്ടം വരുത്തിയെന്നാണ് പൊലീസ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

