ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തതിന് സതീശൻ പാച്ചേനി ഉൾപ്പടെ 500 പേർക്കെതിരെ കേസ്
text_fieldsകണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കണ്ണൂരില്‍ രണ്ടിടങ്ങളില്‍ കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവടങ്ങളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജില്ലയിൽ പ്രവേശിച്ചതുമുതൽ വലിയ ആള്‍ക്കൂട്ടം ജാഥയിലുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയെ തോളിലേറ്റിയായിരുന്നു പലയിടത്തും എത്തിച്ചിരുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന് ഇത്തരം കാര്യങ്ങള്‍ ചുണ്ടാക്കാട്ടി ആദ്യഘട്ടത്തിലേ ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി.
കണ്ണൂരിലെ യാത്രക്ക് നേതൃത്വം നല്കിയ ഡി.സി.സി അധ്യക്ഷന്‍ സതീശന് പാച്ചേനി ഉള്‍പ്പെടെ 400 ഒാളം പേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
ശ്രീകണ്ഠാപുരത്ത് പ്രാദേശിക നേതാക്കളടക്കം 100 പേര്‍ക്കെതിരെയും കേസുണ്ട്.

