നീതി കാത്ത് കേസുകളുടെ നിര
text_fieldsകൽപറ്റ: സംസ്ഥാനത്തെ കോടതികളിൽ നീതി കാത്ത് കേസുകളുടെ നീണ്ട നിര. മജിസ്ട്രേറ്റ് കോടതികളിൽ 11,52,341 കേസുകളാണുള്ളത്. സിവിൽ കോടതികളിൽ 3,05,539ഉം ഹൈകോടതിയിൽ 1,95,084ഉം കേസുകളുണ്ട്. മജിസ്ട്രേറ്റ് കോടതികളിലെ 4846 കേസുകൾ 2001-2010 കാലം മുതൽ കാത്തുകിടക്കുകയാണ്.
സിവിൽ കോടതികളിൽ ഇൗ കാലയളവിലെ 6507 കേസുകൾ ഉണ്ട്. 2011-2019 കാലയളവിലെ മാത്രം 1,69,052 കേസുകളാണ് ഹൈകോടതിയിലുള്ളത്. 1991-2000 കാലത്തെ 514 കേസുകളും 2001-2010ലെ 25,512 കേസുകളും ഇതിലുൾപ്പെടും. 1981-1990 കാലത്തെ ആറു കേസുകൾ ഇപ്പോഴും കാത്തിരിക്കുന്നു.
വാഹനാപകട പരാതികൾ എത്തുന്ന കോടതികളിൽ 94,375 കേസുകൾ ഉണ്ട്. ഇതിൽ 2001-2010ലെ 397 കേസുകളും ഉണ്ട് -വിവരാവകാശ അേപക്ഷക്ക് ഹൈകോടതിയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസർ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ. കുടുംബ കോടതികളിൽ 76,262 ഹരജികൾ തീർപ്പ് കാത്തുകിടക്കുന്നു. ഗ്രാമ ന്യായാലയങ്ങളിൽ 13,393 എണ്ണവും പ്രത്യേക കോടതികളിൽ 6299 കേസുകളുമാണുള്ളത്.
2016ൽ ചീഫ് ജസ്റ്റിസുമാരുടെ യോഗത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ സമീപഭാവിയിൽതന്നെ തീർപ്പാക്കുന്നതിന് ജുഡീഷ്യൽ ഓഫിസർമാർക്ക് നിർദേശം നൽകിയിരുന്നു. അഞ്ചു വർഷത്തിലേറെ കെട്ടിക്കിടക്കുന്ന കേസുകൾ തീർക്കാൻ തീവ്രശ്രമം വേണമെന്നും നിർദേശിച്ചു.
ഇതേതുടർന്ന് പ്രിൻസിപ്പൽ ജില്ല ജഡ്ജിമാർ നടപടി സ്വീകരിക്കുകയും കേസുകളുടെ പുരോഗതി ഹൈകോടതി യഥാസമയം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ നിരവധി കേസുകൾ തീർപ്പിലേക്ക് നീങ്ങി. എന്നാലും നിരവധി കേസുകൾ കെട്ടിക്കിടക്കുകയാണ്. 1961-1970 കാലത്തെ ഒരു സിവിൽ കേസിന് ഇപ്പോഴും തർപ്പായിട്ടിെല്ലന്ന് കൽപറ്റ സ്വദേശിക്ക് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
