വായ്പ തിരിച്ചടവ്: ദുരന്തബാധിതരെ ബുദ്ധിമുട്ടിച്ചാൽ കേസ്
text_fieldsചൂരൽമലയിൽ ചൊവ്വാഴ്ചയും ഊർജ്ജിതമായി നടക്കുന്ന തിരച്ചിൽ
തിരുവനന്തപുരം: വയനാട് ദുരന്തത്തിനിരയായവരെ വായ്പ തിരിച്ചടവ് ഉൾപ്പെടെയുള്ളവയിൽ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ബുദ്ധിമുട്ടിക്കുന്നതിൽ ഇടപെടാൻ മന്ത്രിസഭ യോഗ തീരുമാനം.
ക്യാമ്പുകളിൽ കഴിയുന്നവരെ പ്രതിസന്ധിഘട്ടത്തിൽ മുൻ പണമിടപാടിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നതിൽ മുനഷ്യത്വരഹിതമാണെന്ന് മന്ത്രിമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി സർക്കാർ പ്രതിനിധികൾ സംസാരിക്കും.
അഭ്യർഥന നടത്തിയിട്ടും നടപടി തുടർന്നാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കാനും തീരുമാനിച്ചു.

