എ.ഡി.ജി.പിയുടെ മകളുടെ മർദനമേറ്റെന്ന് പരാതിപ്പെട്ട പൊലീസുകാരനെതിരെ കേസെടുത്തു
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകളുടെ മർദനമേറ്റെന്ന് പരാതിപ്പെട്ട പൊലീസുകാരനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് എഡിജിപി സുദേഷ് കുമാറിന്റെ മകൾ സ്നിക്തയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അസഭ്യം പറയൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ കുറ്റങ്ങളാണ് പരാതിക്കാരനെതിരേ ചുമത്തിയിരിക്കുന്നത്.
നേരത്തെ, പോലീസ് ഡ്രൈവറെ മർദിച്ചെന്നു പരാതിയിൽ എ.ഡി.ജി.പിയുടെ മകൾക്കെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. സുദേഷ് കുമാറിന്റെ ഒൗദ്യോഗിക ഡ്രൈവർ തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഗവാസ്കറാണ് സ്നിക്തക്കെതിരെ പരാതി നൽകിയത്.
വ്യാഴാഴ്ച രാവിലെ പ്രഭാതസവാരിക്കായി എ.ഡി.ജി.പിയുടെ ഭാര്യെയയും മകള്‍ സ്നിക്തെയയും കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം. തലേ ദിവസം സ്നിക്തയുടെ കായികക്ഷമതാവിദഗ്ധയുമായി ഗവാസ്കര്‍ സൗഹൃദസംഭാഷണം നടത്തിയതിലും തനിക്ക് നിരന്തരം എ.ഡി.ജി.പിയുടെ വീട്ടുകാരിൽ നിന്ന് ഏൽേക്കണ്ടിവരുന്ന പീഡനത്തെക്കുറിച്ച് എ.ഡി.ജി.പിയോട് പരാതിപ്പെട്ടതിലും സ്നിക്തക്ക് അനിഷ്ടമുണ്ടായിരുന്നു. അപ്പോള്‍മുതല്‍ സ്നിക്ത ഗവാസ്കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നെത്ര. രാവിലെ കനകക്കുന്നിൽവെച്ചും അസഭ്യം പറഞ്ഞു.
തുടർന്ന് ഒാേട്ടായിൽ പൊയ്ക്കോളാമെന്ന് പറഞ്ഞ് എ.ഡി.ജി.പിയുടെ മകൾ പോയി. തിരിച്ചെത്തിയ സ്നിക്ത വാഹനത്തില്‍ മറന്നുെവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും പ്രകോപനമില്ലാതെതന്നെ മൊബൈല്‍ ഫോൺ ഉപയോഗിച്ച് ഗവാസ്കറിെൻറ കഴുത്തിന് പിന്നിലും മുതുകിലും ഇടിക്കുകയുമായിരുന്നു. ഇടിയിൽ ഗവാസ്കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. അതിനെതുടർന്ന് പൊലീസുകാരൻ മ്യൂസിയം സ്റ്റേഷനിൽ എത്തി പരാതി നൽകി. സ്നിഗ്ധ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
