You are here

കത്തിലൂടെ തലാഖ്: യുവതിയുടെ പരാതിയിൽ കേസെടുത്തു

21:43 PM
10/09/2019
തൃ​ശൂ​ർ: ക​ത്തി​ലൂ​ടെ ത​ലാ​ഖ് ചൊ​ല്ലി​യെ​ന്ന പ​രാ​തി​യി​ൽ ആ​ല​ത്തൂ​ർ സ്വ​ദേ​ശി​ക്കെ​തി​രെ മു​സ്‌​ലിം വ​നി​ത വി​വാ​ഹ സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം പൊ​ലീ​സ് കേ​സെ​ടു​ത്തു. മ​ണ്ണു​ത്തി പൊ​ലീ​സ് ആ​ണ് ആ​ല​ത്തൂ​ർ സ്വ​ദേ​ശി റ​ഹ്മാ​നി​യ മ​ൻ​സി​ൽ അ​ബ്​​ദു​ൽ നാ​സ​റി​നെ​തി​രെ ഒ​ല്ലൂ​ക്ക​ര ഹി​ദാ​യ​ത്ത് ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ന്മേ​ൽ കേ​സെ​ടു​ത്ത​ത്.

2001ൽ ​വി​വാ​ഹി​ത​രാ​യ ഇ​രു​വ​രും ഏ​റെ​യാ​യി അ​ക​ന്ന് ക​ഴി​യു​ക​യാ​ണ്. ഇ​തി​ൽ ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. വി​വാ​ഹ​മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ കേ​സും ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ൽ ഇ​ക്ക​ഴി​ഞ്ഞ മേ​യ്മാ​സ​ത്തി​ലാ​ണ് മൂ​ന്ന് ക​ത്തു​ക​ളി​ലാ​യി ത​ലാ​ഖ് ചൊ​ല്ലി​യെ​ന്നും ബ​ന്ധ​മൊ​ഴി​ഞ്ഞു​വെ​ന്നും അ​റി​യി​ച്ച​ത്. ഇ‍യാ​ൾ മ​റ്റൊ​രു സ്ത്രീെ​യ വി​വാ​ഹം ക​ഴി​ച്ച​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി മ​ണ്ണു​ത്തി പൊ​ലീ​സി​ന് ന​ട​പ​ടി​ക​ൾ​ക്കാ​യി കൈ​മാ​റു​ക​യാ​യി​രു​ന്നു.  
Loading...
COMMENTS