ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ കേരളം വേഗം തീർക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേരളത്തിലെ എം.പിമാർക്കും എം.എൽ.എമാർക്കും നിയമനിർമാണ സഭകളിലെ മുൻ സാമ ാജികർക്കും എതിരായ ക്രിമിനൽ കേസുകൾ ദ്രുതഗതിയിൽ തീർക്കണമെന്ന് സുപ്രീംകോടതി കേരള ഹൈകോടതിക്ക് നിർദേശം നൽകി. കേരളത്തിന് പുറമെ നേതാക്കൾക്കെതിരെ കൂടുതൽ ക്രിമിനൽ കേസുകൾ കെട്ടിക്കിടക്കുന്ന ബിഹാറിലും സമാന നടപടിക്ക് പട്ന ഹൈകോടതിയോടും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ജനപ്രതിനിധികൾക്കും ജുഡീഷ്യറിയിലുള്ളവർക്കും പൊതുപ്രവർത്തകർക്കും എതിരായി കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകൾ പെെട്ടന്ന് തീർപ്പാക്കാൻ പ്രത്യേക കോടതികൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുന്നതിനുപകരം ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ വിവിധ സെഷൻസ് കോടതികൾക്കും മജിസ്ട്രേറ്റ് കോടതികൾക്കും ഹൈകോടതി വീതിച്ചുനൽകുകയാണ് വേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പ്രത്യേക കോടതികളുണ്ടാക്കി എല്ലാ കേസുകളും അവിെട കെട്ടിക്കിടക്കുന്നതിനേക്കാൾ പ്രയോജന പ്രദമാകുക ഇൗ രീതിയായിരിക്കുമെന്ന് സുപ്രീംകോടതി തുടർന്നു. കേരളത്തിലെയും ബിഹാറിലെയും സാമാജികർക്കും മുൻ സാമാജികർക്കും എതിരായ കേസുകളിൽ ഇൗ വിധി ബാധകമാണ്. അതിനാൽ, കേരളത്തിലും ബിഹാറിലും പ്രത്യേക കോടതികളിലേക്ക് മാറ്റിയ ജനപ്രതിനിധികൾക്കെതിരായ കേസുകൾ തിരിച്ചെടുത്ത് അവ വ്യത്യസ്ത കോടതികൾക്കായി വീതിച്ചു നൽകണമെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.
കേരളത്തിലെയും ബിഹാറിലെയും െഹെകോടതി രജിസ്ട്രാർമാർ ഇതിനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണം. സുപ്രീംകോടതിയുടെ മറ്റൊരുത്തരവ് വരുന്നതുവരെ ജനപ്രതിനിധികളുടെ വിചാരണക്കായി ഒരുക്കിയ പ്രത്യേക കോടതികൾ നടപടികളുമായി മുന്നോട്ടുപോകണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
