Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതിയായ യാത്രാരേഖകൾ...

മതിയായ യാത്രാരേഖകൾ ഇല്ല, ശ്രീലങ്കൻസ്വദേശിയുടെ അറസ്​റ്റ്​ രേഖപ്പെടുത്തി

text_fields
bookmark_border
sreelankan-citizen
cancel

തിരുവനന്തപുരം: മതിയായ യാത്രാരേഖകൾ ഇല്ലാതെ തലസ്ഥാനത്തെത്തിയ ശ്രീലങ്കൻസ്വദേശിയുടെ അറസ്​റ്റ്​ രേഖപ്പെടുത്തി. ശ്രീലങ്കയിലെ ഗംബക വെലിവേരിയ വി.വി റോഡിൽ മലൂഖ് ജൂത്ത് ഷെൽഡൻ ഡയസിനെയാണ് (30) ഇന്ത്യൻ പാസ്പോർട്ട് ആക്ട് പ്രകാരം തമ്പാനൂർ പൊലീസ് അറസ്​റ്റ്​ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മനോനിലയിൽ തകരാറുണ്ടെന്ന് സംശയിക്കുന്ന മലൂഖിൽനിന്ന് സംശയിക്കത്തക്കതായി ഒരും വിവരവും പൊലീസിന് ലഭിച്ചിട്ടില്ല. പരസ്പരവിരുദ്ധമായി സംസാരിക്കുന്ന ഇയാൾ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുവേണ്ടിയാണ് കേരളത്തിലെത്തിയതെന്നാണ് പറ‍യുന്നത്. ശ്രീലങ്കൻ സ്ഫോടനത്തി​െൻറ പശ്ചാത്തലത്തിൽ ഇയാൾ പറയുന്നത് ശരിയാണോയെന്ന് പരിശോധിക്കാൻ ശ്രീലങ്കൻ എംബസിക്ക് കത്ത് നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ചിലർ പരിശീലനത്തിനായി കേരളത്തിലും എത്തിയിരുന്നതായുള്ള ശ്രീലങ്കൻ കരസേനാമേധാവിയുടെ വെളിപ്പെടുത്തലി​െൻറ പശ്ചാത്തലത്തിലും കേരളത്തിലും ഇത്തരം ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തി​െൻറ റിപ്പോർട്ടി​െൻറ പിന്നാലെയുമാണ് ശനിയാഴ്ച തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പരിസരത്തുനിന്ന് ഇയാൾ പിടിയിലാകുന്നത്. സിംഹളയിൽ ഫോണിൽ സംസാരിക്കുന്നതുകേട്ട യാത്രക്കാരാണ് പൊലീസിനെ അറിയിച്ചത്.

വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനൽ വഴി പുറത്തേ​െക്കത്തിയതാണെന്നും വിമാനത്താവളത്തിലെ ജീവനക്കാര‍​െൻറ പക്കൽ യാത്രാരേഖകളുണ്ടെന്നുമായിരുന്നു മലൂഖ് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, വിമാനത്താവളത്തിലെത്തി ജീവനക്കാരെ ചോദ്യംചെയ്തപ്പോൾ രേഖകളൊന്നും ഏൽപിച്ചിട്ടില്ലെന്ന്​ വ്യക്തമായി. നാഗർകോവിലിൽനിന്ന്​ വർക്കലയിലേക്കുള്ള ട്രെയിൻ ടിക്കറ്റും കുറച്ച് പണവും വസ്ത്രങ്ങളുമായിരുന്നു കൈവശമുണ്ടായിരുന്നത്. ബോട്ട് മാർഗം തമിഴ്നാട്ടിൽ എത്തിയശേഷം അവിടെനിന്ന് വർക്കലയിലേക്ക്​ പോകവെ സ്​റ്റേഷൻ മാറി തിരുവനന്തപുരത്ത് ഇറങ്ങിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്.

സിംഹളമാത്രം അറിയാവുന്ന മലൂഖിനെ ദ്വിഭാഷിയുടെ സഹായത്തോടെയാണ് ഇന്നലെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ഇയാളെ ഇന്നലെ നാഗർകോവിലിലും എത്തിച്ച്​ തെളിവെടുത്തു. എംബസിയുടെ അന്വേഷണത്തിൽ പ്രശ്നമൊന്നുമില്ലെങ്കിൽ നിയമനടപടികൾ പൂർത്തിയാകുന്ന മുറക്ക് മലൂഖിനെ എംബസി മുഖാന്തരം തിരികെ ശ്രീലങ്കയിലേക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice custodysri lankan citizenmalayalam news
News Summary - Case Register against to Sri Lankan Citizen in Trivandrum -Kerala News
Next Story