Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 2012ലാണ് പീഡിപ്പിച്ചതെന്ന്, ഹോട്ടൽ തുടങ്ങിയത് 2016ലും; രഞ്ജിത്തിനെതിരായ കേസ് നടപടികൾ തടഞ്ഞു
text_fieldsbookmark_border
കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്‍റെ പരാതിയിൽ ബംഗളൂരു പൊലീസിന്റെ നടപടികൾ കർണാടക ഹൈകോടതി തടഞ്ഞു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത താജ് ഹോട്ടലിൽ യുവാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ചെന്ന കേസിലാണ് നടപടി.
2012ലാണ് സംഭവം നടന്നതെന്ന പരാതിയിൽ കസബ പൊലീസെടുത്ത കേസ് ബംഗളൂരുവിലെ ബിയാൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, 2016ലാണ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയതെന്നും, 12 കൊല്ലം കഴിഞ്ഞാണ് പരാതി നൽകിയതെന്നുമുള്ള കാര്യങ്ങൾ പരാതി കളവാണെന്ന് കാണിക്കുന്നെന്ന പ്രാഥമിക നിരീക്ഷണം നടത്തിയാണ് കോടതി വിധി.
ഹരജിയിൽ തീർപ്പുണ്ടാവുന്നത് വരെയാണ് കേസിലെ തുടർനടപടികൾ തടഞ്ഞത്. പരാതിക്കാരന്റെ വാദം കേൾക്കാൻ കേസ് 2025 ജനുവരി 17ന് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

