വാഹനമിടിച്ച് യുവാവ് മരിച്ച കേസ്: പ്രതി പിടിയിൽ
text_fieldsനെടുമ്പാശ്ശേരി: വാഹനമിടിച്ച് തെറിപ്പിച്ച് യുവാവ് മരിച്ചകേസില്‍ നിർത്താതെപോയ വാഹനത്തെയും ഡ്രൈവറെയും ഏഴുമാസത്തെ അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടി. ബിഹാർ സ്വദേശി രോഹിത്കുമാർ മഹാതോയെയാണ് (31) നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ മേയ് 24ന് രാത്രി 1.30ന് നെടുമ്പാശ്ശേരി അത്താണിയിലാണ് സംഭവം.
ബൈക്ക് യാത്രികനായ കരുമാലൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശി ഉദയ്കുമാറിനെയാണ് ഇടിച്ചിട്ടശേഷം വാഹനം നിർത്താതെപോയത്.നിര്‍ത്താതെപോയ വാഹനം അമിതവേഗത്തിലായതിനാലും സമീപത്ത് സി.സി ടി.വി കാമറകൾ ഇല്ലാത്തതിനാലും വാഹനം കണ്ടുപിടിക്കുക ബുദ്ധിമുട്ടായി. ദൃക്സാക്ഷികളും ഇല്ലായിരുന്നു.
തുടർന്ന് ജില്ല പൊലീസ് മേധാവി വിവേക്കുമാറിന്‍റെ നിർദേശത്താൽ പ്രത്യേക ടീം രൂപവത്കരിച്ച് അന്വേഷണമാരംഭിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, ആലപ്പുഴ തുടങ്ങിയ ജില്ലകളിലായി ആയിരത്തിലധികം സി.സി ടി.വി കാമറകൾ പരിശോധിച്ചു.അങ്കമാലിയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽനിന്നാണ് ഗുഡ്സ് വാഹനത്തെയും ഡ്രൈവറെയും പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

