Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോ കോളജ് വിദ്യാർഥിനിയെ മർദിച്ച കേസ്: സി.പി.എം നേതാവ് ജയ്സൺ ജോസഫ് കീഴടങ്ങി
text_fieldsbookmark_border
ജയ്സൺ ജോസഫ്
പത്തനംതിട്ട∙ കടമ്മനിട്ട ലോ കോളജിലെ വിദ്യാർഥിനിയെ മർദിച്ച കേസിൽ സി.പി.എം നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. കേസിൽ ഒന്നാം പ്രതി കൂടിയായ ജയ്സൺ ജോസഫിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അറസ്റ്റു ചെയ്യാത്തതിൽ വിമർശനമുയരുന്നതിനിടെയാണ് കീഴടങ്ങിയത്. സി.പി.എം പെരുനാട് ഏരിയ കമ്മിറ്റിയംഗമാണ് ജയ്‌സൺ.
ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണു ജയ്സൺ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബർ 20നാണ് കേസിനാസ്പദമായ മർദനം നടന്നത്. തുടക്കത്തിൽ, വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയാറാകാതിരുന്നതും നേരത്തെ വിവാദമായിരുന്നു. 13നു മുൻപു പൊലീസിൽ കീഴടങ്ങാൻ ജയ്സനോട് ഹൈകോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

