Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫ്​...

യു.ഡി.എഫ്​ പ്രകടനത്തിനിടെ പൊതുമുതൽ നശിപ്പിച്ചു; 500ഒാളം പേർക്കെതിരെ കേസ്, അഞ്ചുപേർ അറസ്റ്റിൽ ​

text_fields
bookmark_border
mathil
cancel
camera_alt

തകർത്ത മതിലിന്‍റെ ഭാഗം

മേലാറ്റൂർ (മലപ്പുറം): യു.ഡി.എഫ്​ ആഹ്​ളാദ പ്രകടനത്തിനിടെ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെ ​മേലാറ്റൂർ പൊലീസ്​ കേസെടുത്തു. അഞ്ച്​ പേരെ അറസ്​റ്റ്​ ചെയ്​തു. എടയാറ്റൂർ കാട്ടിച്ചിറ സ്വദേശികളായ തോട്ടാശ്ശേരി കളത്തിൽ അനീസ്​ (26), തോട്ടാശ്ശേരി കളത്തിൽ മുഹമ്മദ്​ ഫരീദ്​ (29), കാഞ്ഞിരമണ്ണ മുഹമ്മദ്​ ഫലാഹ്​ (23), ചെട്ടിയാൻതൊടി സജാദ്​ (26), പുൽപ്പാറ മുഹമ്മദ്​ അക്കിഫ്​ (22) എന്നിവരാണ്​ അറസ്​റ്റിലായത്​.

ഇവരെ പെരിന്തൽമണ്ണ കോടതി റിമാൻഡ്​ ചെയ്​തു. പൊലീസ്​ സ്​റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന ചുറ്റുമതിലിന്‍റെ ഭാഗം, പഞ്ചായത്തിൽ സൗന്ദര്യവത്​കരണത്തിന്‍റെ ഭാഗമായി സ്​ഥാപിച്ച വസ്​തുക്കൾ തുടങ്ങിയവയാണ്​ തകർത്തത്​.

ഞായറാഴ്​ച രാത്രിയാണ്​ കേസിനാസ്​പദമായ സംഭവം. മേലാറ്റൂർ ടൗണിൽ ആഹ്​ളാദ പ്രകടനത്തിനിടെ പൊതുമുതൽ നശിപ്പിക്കുകയും വാഹന ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്​ത സംഭവത്തിലാണ്​ പൊലീസ്​ സ്വമേധയാ ​കേസെടുത്തത്​. ഗ്രാമപഞ്ചായത്തി​െൻറ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ സെക്രട്ടറി, പ്രസിഡൻറ്​ എന്നിവർ പരാതി നൽകിയിട്ടുണ്ട്​. മൂന്ന്​ ലക്ഷത്തിൽപരം രൂപയോളം നഷ്​ടമുണ്ടായതായി പരാതിയിൽ പറയുന്നു. ഇൗ പരാതിയിൻമേലുള്ള നടപടി അടുത്ത ദിവസമുണ്ടാകുമെന്ന്​ പൊലീസ്​ പറഞ്ഞു.

മേലാറ്റൂർ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ നൽകിയ പരാതിയുടെ പകർപ്പ്​

യു.ഡി.എഫ് നടത്തിയ ആഹ്​ളാദ പ്രകടനത്തിനിടെ നാശനഷ്​ടങ്ങളുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം മേലാറ്റൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു​. പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:melatturudf
Next Story