Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബർക്കെതിരെ കേസ്
text_fieldsbookmark_border
കാസർകോട്: മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബർ അറസ്റ്റിൽ. ഹെലന്‍ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ആർ.എസ് ധന്യയാണ് അണങ്കൂരിൽ വെച്ച് ഉപ്പള പൊലീസിന്റെ പിടിയിലായത്. വാഹന പരിശോധനക്കായി കൈകാണിച്ചപ്പോൾ മനുഷ്യജീവന് അപകടമുണ്ടാക്കും വിധം വാഹനവുമായി കടന്നു കളയുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
പിന്തുടർന്നാണ് ധന്യയെ കസ്റ്റഡിയിലെടുത്തത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ച് ഇവരെ പിടികൂടുകയായിരുന്നു. പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി. ദേശീയപാതയിൽ നടുറോഡിൽ വാഹനം നിർത്തിയിട്ടതുകണ്ട പൊലീസ് അടുത്തെത്തിയപ്പോൾ ധന്യ അമിതവേഗത്തിൽ കാറോടിച്ച് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

