Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവ് റെയ്​ഡിനെത്തിയ...

കഞ്ചാവ് റെയ്​ഡിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന്​ കേസ്​

text_fields
bookmark_border
കഞ്ചാവ് റെയ്​ഡിനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന്​ കേസ്​
cancel
Listen to this Article

അ​ടൂ​ർ: അ​ടൂ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു സ​മീ​പ​ത്തെ ഫ്ലാ​റ്റി​ൽ ക​ഞ്ചാ​വ് റെ​യ്ഡി​നി​ടെ മ​ഫ്തി​യി​ലെ​ത്തി​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ മ​ദ്യ​പി​ച്ചു വാ​ഹ​നം ഓ​ടി​ച്ച​തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തു.റെ​യ്ഡി​നി​ടെ സ്വ​കാ​ര്യ വാ​ഹ​നം ഓ​ടി​ച്ച് അ​വി​ടെ​യെ​ത്തി​യ എ​ക്സൈ​സ് പ​റ​ക്കോ​ട് റേ​ഞ്ച് സി​വി​ൽ ഓ​ഫി​സ​ർ ഹു​സൈ​ൻ അ​ഹ​മ്മ​ദി​നെ​തി​രെ​യാ​ണ് (46) കേ​സെ​ടു​ത്ത​ത്.

റെ​യ്ഡ് ന​ട​ക്കു​മ്പോ​ൾ ഹു​സൈ​ൻ അ​ഹ​മ്മ​ദ് ഫ്ലാ​റ്റി​ലെ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തി​യ​വ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത് വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ചു. ഇ​യാ​ൾ മ​ദ്യ​പി​ച്ചെ​ത്തി​യ​താ​ണ് എ​ന്നാ​രോ​പി​ച്ച് യു​വാ​ക്ക​ൾ സം​ഘം ചേ​ർ​ന്ന് എ​ക്സൈ​സ് സം​ഘ​ത്തി​ന് നേ​രെ തി​രി​ഞ്ഞു. ഇ​തി​നി​ടെ ഹു​സൈ​നെ റെ​യ്ഡി​നെ​ത്തി​യ എ​ക്സൈ​സ് സം​ഘം എ​ക്‌​സൈ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യി​രു​ത്തി​യ​ത് ഫ്ലാ​റ്റി​ലെ യു​വാ​ക്ക​ളെ പ്ര​കോ​പി​പ്പി​ച്ചു. ഇ​തോ​ടെ ഇ​വ​ർ എ​ക്സൈ​സ് വാ​ഹ​നം പോ​കാ​ൻ അ​നു​വ​ദി​ക്കാ​തെ ഗേ​റ്റ് പൂ​ട്ടി.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​ടൂ​ർ പൊ​ലീ​സ് ഹു​സൈ​ൻ അ​ഹ​മ്മ​ദി​നെ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി. മ​ദ്യ​പി​ച്ച് അ​മി​ത വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചെ​ന്ന ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്ന ജി​ത്തു​വി‍െൻറ പ​രാ​തി​യി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drunk drivingexcise
News Summary - case filed against the excise officer for drunk driving
Next Story