ഓൺലൈൻവഴി കഞ്ചാവ് മിഠായി; വിദ്യാർഥിക്കെതിരെ കേസ്
text_fieldsസുൽത്താൻ ബത്തേരി: നഗരത്തിലെ കോളജ് പരിസരത്ത് വിദ്യാർഥികളിൽനിന്ന് ഓൺലൈനിലൂടെ വാങ്ങിയ കഞ്ചാവടങ്ങിയ മിഠായി പിടികൂടി. വിദ്യാർഥിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു.
വിദ്യാർഥികൾ കൂടിനിൽക്കുന്നത് കണ്ട് സംശയം തോന്നിയ പൊലീസ്, ചോദ്യം ചെയ്തപ്പോഴാണ് മിഠായി ശ്രദ്ധയിൽപ്പെട്ടത്. ഒരു വിദ്യാർഥിയിൽനിന്ന് മറ്റുള്ളവർ പണം കൊടുത്ത് മിഠായി വാങ്ങുകയായിരുന്നു. ഓൺലൈനിൽനിന്നാണ് കഞ്ചാവ് മിഠായി വാങ്ങിയതെന്ന് പൊലീസിന്റെ ചോദ്യംചെയ്യലിൽ വിദ്യാർഥി സമ്മതിച്ചു.
ഓൺലൈൻ ട്രേഡിങ് ആപിലൂടെ കഴിഞ്ഞ മൂന്ന് മാസമായി മിഠായി വാങ്ങി മറ്റു വിദ്യാർഥികൾക്കിടയിൽ വിൽപന നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. 30 രൂപ തോതിലായിരുന്നു വിൽപന.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

