Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഗ്‌ദാനം ചെയ്‌ത തുക നൽകിയില്ല; ഷാൻ റഹ്മാനെതിരെ കേസ്

text_fields
bookmark_border
വാഗ്‌ദാനം ചെയ്‌ത തുക നൽകിയില്ല; ഷാൻ റഹ്മാനെതിരെ കേസ്
cancel

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ എറണാകുളം സൗത്ത്‌ പൊലീസ്‌ കേസെടുത്തു. കൊച്ചിയിൽ സംഘടിപ്പിച്ച സംഗീത പരിപാടിയുമായി ബന്ധപ്പെട്ട്‌ വാഗ്‌ദാനം ചെയ്‌ത തുക നൽകിയില്ലെന്ന പരാതിയിൽ വഞ്ചനക്കുറ്റത്തിനാണ് കേസ്‌. പ്രൊഡക്‌ഷൻ മാനേജർ നിജു രാജാണ്‌ പരാതിക്കാരൻ.

ജനുവരി 23നാണ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്മാന്റെ സംഗീത പരിപാടി നടന്നത്. 'ഉയിരേ' എന്നായിരുന്നു പേര്. ഇതിന്റെ സംഘാടന-നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചത് നിജുരാജിനെയാണ്. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുക തരാം എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പരിപാടി കഴിഞ്ഞ ശേഷം പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് കേസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Case filed against Shaan Rahman for not paying promised amount
Next Story