Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2025 12:06 AM IST Updated On
date_range 15 March 2025 12:06 AM ISTമദ്യപിച്ച് ശല്യമുണ്ടാക്കിയ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസ്
text_fieldsbookmark_border
പെരിന്തൽമണ്ണ: മദ്യപിച്ച് റോഡിൽ കിടന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കേസെടുത്തു. പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിലെ വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആലപ്പുഴ സ്വദേശി കെ.പി. ഷാജിമോനെതിരെയാണ് കേസ്.
പെരിന്തൽമണ്ണ ടൗണിൽ പാലക്കാട് റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് എതിർവശത്തായാണ് മദ്യപിച്ച് ലക്കുകെട്ട് കിടന്നത്. പൊലീസ് ആശുപത്രിയിൽ എത്തിച്ചു.
വൈദ്യപരിശോധനയിൽ ഷാജിമോൻ മദ്യപിച്ചതായി കണ്ടെത്തി. തുടർന്നാണ് പൊതുസ്ഥലത്ത് മദ്യപിക്കുകയും ആളുകൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത കുറ്റത്തിന് കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story