Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന്; വനിതാ പ്രസിദ്ധീകരണത്തിനെതിരെ കേസ്
text_fieldsbookmark_border
കൊല്ലം: സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന പരാതിയിൽ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മിക്കെതിരെ കേസ്. മാഗസിനിന്‍റെ പുതിയ ലക്കത്തിലാണ് മോഡലും നടിയുമായ ജീലു ജോസഫ് കുഞ്ഞിന് മുലപ്പാൽ നൽകുന്ന ചിത്രം കവറിൽ നൽകിയത്. ഇത് സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിനോദ് മാത്യുവാണ് കൊല്ലം കോടതിയിൽ പരാതി നൽകിയത്.
മാഗസിന്‍റെ പബ്ലിഷർക്കെതിരെയും ചിത്രത്തിലെ മോഡലിനെതിരെയുമാണ് കേസ്. സാമൂഹ്യ മാധ്യമങ്ങളിൽ കവറിന് അനുകൂലമായും പ്രതികൂലമായും നിരവധിപേർ രംഗത്തുവന്നിരുന്നു. ദേശീയ അന്തർ ദേശീയ മാധ്യമങ്ങളിലും ഇക്കാര്യം ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
