ഒട്ടേറെ ആരാധകരുള്ള ഫുഡ് വ്ളോഗറായ ഭാര്യയുടെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്‍റിട്ട ഭർത്താവിനെതിരെ കേസ്
text_fieldsകാസർകോട്: ഭാര്യയുടെ യൂട്യൂബ് ചാനലിൽ അശ്ലീല കമന്‍റിടുകയും മർദിക്കുകയും ചെയ്ത ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ഭാര്യ യൂട്യൂബിൽ ലൈവിലായിരിക്കെയാണ് ഇയാൾ അശ്ലീല കമന്‍റിട്ടത്. ഇത് ചോദ്യംചെയ്തതിനുള്ള വിരോധത്തിൽ മുടിക്ക് കുത്തിപ്പിടിച്ച് തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് ഭാര്യ നൽകിയ പരാതിയിൽ പറയുന്നത്. ഇത് ഭാര്യ വീഡിയോയിൽ എടുത്തിട്ടുമുണ്ട്. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ ആരാധകരുള്ള ഫുഡ് വ്ളോഗറായ യുവതിയാണ് പരാതിക്കാരി. യുട്യൂബിൽ ഇവർക്ക് 51,000 ഫോളോവേഴ്സുണ്ട്. 2023ൽ ഭർത്താവിനെതിരെ യുവതി ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു. ആ കേസിൽ പൊലീസ് ഇയാൾക്ക് താക്കീത് നൽകിയതാണ്.
എന്നാൽ ഇയാൾ മർദിക്കുന്നതും അസഭ്യം പറയുന്നതും പതിവാണെന്ന് ഭാര്യ പറയുന്നു. കഴിഞ്ഞ ദിവസം യുട്യൂബിൽ വീഡിയോ എടുക്കുന്ന സമയത്താണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഭാര്യയുടെ മുടിക്ക് കുത്തിപ്പിടിച്ച് മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

