Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്രീകൃഷ്ണ ജയന്തിക്ക് ബാറിൽ ഓടക്കുഴൽ വെച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു; സി.പി.എം പ്രവർത്തകനെതിരെ കേസ്
text_fieldsbookmark_border
ശരത്, സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ചിത്രം
Listen to this Article
കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാറിൽ ഓടക്കുഴൽ വെച്ച് ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. മുഴക്കുന്ന് സ്വദേശി വട്ടപ്പൊയിൽ ശരത്തിനെതിരെയാണ് കേസ്. കലാപവും സംഘർഷവും ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ബാറിലെ കൗണ്ടറിന് മുകളിൽ ഓടക്കുഴൽ വെച്ചിട്ടുള്ള ചിത്രമാണ് ശരത് പ്രചരിപ്പിച്ചത്. 'ഒരു ഓടക്കുഴൽ മറന്നുവെച്ചിട്ടുണ്ട്, കണ്ണന് ബോധം തെളിയുമ്പോൾ വന്നെടുക്കാൻ അറിയിക്കുക' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ മുഴക്കുന്ന് പൊലീസ് ശരത്തിനെതിരെ കേസെടുക്കുകയായിരുന്നു.
Next Story

