യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവിനെതിരെ േകസ്
text_fieldsമലപ്പുറം: യുവതിയുെട നഗ്നചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിന് യുവാവിനെതിരെ ക േസെടുത്തു. മലപ്പുറം ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സ്വദേശി മുഹമ്മദ് ഹാഫിസിനെതിരെ കേസെടുത്തത്.
പരാതി എസ്.പി ഓഫിസിൽ നിന്ന് കുറ്റിപ്പുറം പൊലീസിന് കൈമാറിയതോടെ ഐ.ടി ആക്ട് പ്രകാരമാണ് നടപടി. യുവാവ് യു.എ.ഇയിലെ അജ്മാനിേലക്ക് കടന്നതായാണ് വിവരം. ഇതിെൻറ അടിസ്ഥാനത്തിൽ കൊച്ചി പാസ്പോർട്ട് ഓഫിസുമായി ബന്ധപ്പെട്ട് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്ന കാര്യം പരിശോധിക്കും.
കഴിഞ്ഞ ദിവസമാണ് വിഡിയോ പ്രചരിപ്പിച്ചത്. ഇയാൾ പീഡിപ്പിച്ചതായി യുവതി നേരത്തെ കുറ്റിപ്പുറം പൊലീസിന് പരാതി നൽകിയിരുന്നു. സംഭവം പൊന്നാനി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഇവിേടക്ക് മാറ്റി. അന്വേഷണചുമതല മലപ്പുറം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
