Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനജാഗരണ സദസ്സ്: കടകള്‍ അടച്ച വ്യാപാരികള്‍ക്കെതിരെ കേസ്
text_fieldsbookmark_border
ആമ്പല്ലൂര്‍: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് വരന്തരപ്പിള്ളി പൗണ്ടില്‍ ബി.ജെ.പി സംഘടിപ്പിച്ച ജനജാഗരണ സദസ്സ് ബഹിഷ്കരിച്ച് കടകള്‍ അടച്ചിട്ട 23 വ്യാപാരികള്‍ക്കെതിരെ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ 24നായിരുന്നു ജനജാഗരണ സദസ്സ്. പരിപാടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് കടകളടച്ചതെന്ന് പൊലീസ് പറഞ്ഞു. കട ഉടമകളുടെ നടപടി മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതാണെന്ന് ആരോപിച്ചാണ് പൊലീസ് കേസ്.
Next Story
