Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപ വിഡിയോ; നടൻ വിനായകനെതിരെ കേസ്

text_fields
bookmark_border
ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപ വിഡിയോ; നടൻ വിനായകനെതിരെ കേസ്
cancel

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ കേസ്. എറണാകുളം നോർത്ത് പൊലീസാണ് നടനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു വിനായകന്റെ വിവാദ പ്രതികരണം. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു.

'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത്, അതിന് ഞങ്ങൾ എന്ത് ചെയ്യണം. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലേ ഇയാൾ ആരോക്കെയാണെന്ന്' -വിനായകൻ ചോദിച്ചു.

സംഭവത്തിൽ വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ ഡി.ജി.പിക്കും കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്കും പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി സതീഷായിരുന്നു ഡി.ജി.പിക്ക് പരാതി നൽകിയത്. എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പൊലീസിൽ പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ് കൊച്ചി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Case against Vinayakan For Insulting Former CM Oommen Chandy
Next Story