Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറ​ൈൻറൻ ലംഘിച്ച്​...

ക്വാറ​ൈൻറൻ ലംഘിച്ച്​ വിവാഹം; വനിത ലീഗ്​ നേതാവ്​ നൂർബിന റഷീദിൻെറ മകനെതിരെ കേസ്​

text_fields
bookmark_border
ക്വാറ​ൈൻറൻ ലംഘിച്ച്​ വിവാഹം; വനിത ലീഗ്​ നേതാവ്​ നൂർബിന റഷീദിൻെറ മകനെതിരെ കേസ്​
cancel

കോഴിക്കോട്​: കോവിഡ്​ 19 നിയന്ത്രണം ലംഘിച്ചതിന്​ വനിത ലീഗ്​ നേതാവിൻെറ മകനെത​ിരെയും കണ്ടാലറിയാവുന്ന 50 പേർക് കെതിരെയും കേസെടുത്തു. അഡ്വ. നൂർബിന റഷീദിൻെറ മകനെതിരെയാണ്​​ ചേവായൂർ പൊലീസ് സ്​റ്റേഷനിലെ പ്രിൻസിപ്പൽ എസ്​.ഐ അന ിൽകുമാർ​ കേസെടുത്തത്​.

ഈ മാസം 14ന് അമേരിക്കയിൽനിന്നും മകൻ മടങ്ങിയെത്തിയത്​. എന്നാൽ ഈ മാസം 21ന്​ നൂർബിനയുടെ മകളുടെ വിവാഹം നടത്തുകയായിരുന്നു. വിവാഹത്തിന്​ 50തിൽ അധികം പേർ പ​ങ്കെടുത്തു.

വിദേശത്തുനിന്നും മടങ്ങിയെത്തിയവർ നിർബന്ധമായും വീട്ടുനിരീക്ഷണത്തിൽ കഴിയണം. എന്നാൽ ഇത്​ ലംഘിച്ച്​ മലാപ്പറമ്പിലെ വീട്ടിൽ നടന്ന വിവാഹത്തിൽ മകൻ പ​ങ്കെടുക്കുകയായിരുന്നു.

നിരോധനാജ്ഞ ലംഘിച്ചതിനും ക്വാറ​ൈൻറൻ ലംഘിച്ചതിനും 50 ഓളം​ പേരെ പരിപാടിയിൽ പ​ങ്കെടുപ്പിച്ചതിനുമാണ്​ കേസ്​. ഹെൽത്ത്​ ഇൻസ്​പെക്​ടറുടെ പരാതിയിലാണ്​ നടപടി.

Show Full Article
TAGS:covid 19 noorbina rasheed kerala news vanitha league malayalam news 
News Summary - Case Against Vanitha League Leader Noorbina Rasheed -Kerala news
Next Story