നമ്പി നാരായണനെതിരായ പരാമർശം: സെൻകുമാറിനെതിരെ കേസെടുക്കാൻ നീക്കം
text_fieldsതിരുവനന്തപുരം: പത്മഭൂഷൻ പുരസ്കാരം കിട്ടിയ നമ്പി നാരായണനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിനെതിരെ കേസെടുക്കാനാകുമോയെന്ന പരിശോധനയിൽ പൊലീസ്.
സെൻകുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒരു പൊതുപ്രവർത്തകൻ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നിയമോപദേശം തേടി.
നമ്പി നാരായണന് പത്മഭൂഷൻ നൽകിയത് അമൃതിൽ വിഷം വീണ പോലെയാണെന്നായിരുന്നു സെൻകുമാറിെൻറ പരാതി. ഇങ്ങനെ പോയാൽ ഗോവിന്ദച്ചാമിക്കും അമീറുൽ ഇസ്ലാമിനും മറിയം റഷീദക്കും പത്മവിഭൂഷൻ കിട്ടുമോ തുടങ്ങിയ ചോദ്യങ്ങളാണ് സെൻകുമാർ ഉന്നയിച്ചത്.
ഇൗ രീതിയിൽ പുരസ്കാരം നൽകുകയാണെങ്കിൽ മറിയം റഷീദക്കും ഗോവിന്ദചാമിക്കുമെല്ലാം പുരസ്കാരം നൽകേണ്ടി വരുമെന്നും സെൻകുമാർ പറഞ്ഞിരുന്നു.
