ഉത്തരവ് ലംഘിച്ച് കട തുറന്നു; ടി. നസറുദ്ദീനുൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്
text_fieldsകോഴിക്കോട്: ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് കോഴിക്കോട് മിഠായിതെരുവിൽ കടതുറന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി.നസറുദ്ദീൻെറ കടയാണ് തുറന്നത്. ഉടൻ തന്നെ പൊലീസെത്തി കട അടപ്പിച്ചു. തുടർന്ന് നസറുദ്ദീനുൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു.
കട തുറക്കരുെതന്ന ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും കലക്ടറുമായി ഇക്കാര്യം സംസാരിച്ചപ്പോൾ എതിർത്തിരുന്നില്ലെന്ന് നസറുദ്ദീൻ പറഞ്ഞു. അതിനാലാണ് ഇന്ന് രാവിലെ കട തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമേ ഒറ്റനിലയുള്ള തുണിക്കടകളും തുറന്ന് പ്രവർത്തിക്കാൻ മൂന്നാംഘട്ട ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, സംസ്ഥാന സർക്കാറിൻെറ ഇളവുകൾ മിഠായി തെരുവിലും വലിയങ്ങാടിയിലും ബാധകമല്ലെന്നാണ് കലക്ടറുടെ ഉത്തരവ്. രണ്ടിടത്തും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. കഴിഞ്ഞ തിങ്കളാഴ്ചയും മിഠായിതെരുവിൽ തുറന്ന കടകൾ പൊലീസെത്തി അടപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
