Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ വിലാസത്തിൽ ആഡംബര...

വ്യാജ വിലാസത്തിൽ ആഡംബര കാർ രജിസ്​ട്രേഷൻ: സുരേഷ്​ ഗോപിക്കെതിരെ കുറ്റപത്രം ഉടൻ

text_fields
bookmark_border
suresh-gopi
cancel

തിരുവനന്തപുരം: പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ രണ്ട് ആഡംബരക്കാർ രജിസ്​റ്റർ ചെയ്ത കേസിൽ നടനും എം.പിയുമായ സുരേഷ്​ ഗോപിക്കെതിരെ കുറ്റപത്രം ഉടൻ സമർപ്പിക്കും. സുരേഷ്​ ഗോപിക്കെതിരെ കുറ്റം ചുമത്താൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ. തച്ചങ്കരി അനുമതി നൽകി. സുരേഷ്​ ഗോപിയുടെ പേരിൽ 60 മുതൽ 80 ലക്ഷം രൂപവരെ വിലയുള്ള കാറുകൾ 3,60,000 രൂപക്കും 16,00,000 രൂപക്കും നികുതി വെട്ടിപ്പ്​ നടത്തി രജിസ്​റ്റർ ചെയ്​തെന്നാണ്​ ക്രൈംബ്രാഞ്ച് കണ്ടെത്തൽ. പുതുച്ചേരിയിലെ എല്ലെപ്പിള്ളൈ ചാവടിയിലെ കാർത്തിക അപ്പാർട്ട്മ​െൻറിൽ താൽക്കാലിക താമസക്കാരനാണെന്ന്​ വ്യാജരേഖ ചമച്ചാണ്​ വെട്ടിപ്പ്​ നടത്തിയതെന്ന്​ കുറ്റപത്രത്തിൽ പറയുന്നു.

ഈ വിലാസത്തിൽ എൽ.ഐ.സി പോളിസി സ്വന്തമാക്കി നോട്ടറിയെക്കൊണ്ട് വ്യാജ സത്യവാങ്മൂലം സംഘടിപ്പിച്ച്​ വ്യാജ സീൽ പതിച്ചാണ് വാഹനം രജിസ്​റ്റർ ചെയ്തത്​. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, മോ​േട്ടാർ വാഹന നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​​ കോടതിയിൽ ദിവസങ്ങൾക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന്​ ​ൈക്രംബ്രാഞ്ച്​ വൃത്തങ്ങൾ പറഞ്ഞു. കേസി​​െൻറ തുടക്കത്തിൽ അപ്പാർട്ട്​മ​െൻറ്​ ഉടമയെ സ്വാധീനിച്ച്​ സുരേഷ് ​ഗോപിക്ക്​ അനുകൂലമായി മൊഴി കൊടുപ്പിക്കാൻ ശ്രമം നടന്നെങ്കിലും പിന്നീട്​ അന്വേഷണോദ്യോഗസ്​ഥനായ ജോസി ചെറിയാനോട്​ കെട്ടിട ഉടമസ്​ഥൻ സത്യം തുറന്നുപറഞ്ഞതാണ്​ കേസിന്​ ഗുണമായത്​.

ഏഴു വർഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ്​ ഗോപിക്കെതിരെ ചുമത്തിയത്​. ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയ സുരേഷ്​ ഗോപിയെ 2018 ജനുവരി 15ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

വാഹന നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട്​ ചലച്ചിത്രതാരങ്ങളായ ഫഹദ് ​ഫാസിൽ, അമല പോൾ എന്നിവർക്കെതിരെയും ക്രൈംബ്രാഞ്ച്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു. ഫഹദ്​ ഫാസിൽ പിഴത്തുക ഒടുക്കി കേസ്​ ഒത്തുതീർപ്പാക്കി. അമലപോൾ ബംഗളൂരുവിൽ രജിസ്​റ്റർ ചെയ്​ത കാർ തമിഴ്​നാട്ടിലാണ്​ ഉപയോഗിച്ചുവന്നതെന്ന്​ അന്വേഷണത്തിൽ വ്യക്തമായതിനെതുടർന്ന്​ അവർക്കെതിരെ നടപടി അവസാനിപ്പിച്ചിരുന്നു. എന്നാൽ, സുരേഷ്​ ഗോപിയുടെ കാറുകൾ നികുതി വെട്ടിച്ച്​ പുതുച്ചേരിയിൽ രജിസ്​റ്റർ ചെയ്​ത്​ തിരുവനന്തപുരത്താണ്​ ഉപയോഗിച്ച്​ വന്നതെന്ന്​ അന്വേഷണത്തിൽ കണ്ടെത്തി.

കേസ്​ രജിസ്​റ്റർ ചെയ്​തതിനുശേഷം ഒരു വാഹനം ഡൽഹിയിലേക്കും മറ്റൊന്ന്​ ബംഗളൂരുവിലേക്കും മാറ്റിയതായും ക്രൈംബ്രാഞ്ച്​ കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactor suresh gopiregistrationluxurious car
News Summary - Case against Suresh Gopi on luxurious car registration - Kerala news
Next Story