Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേസ്​ റദ്ദാക്കാൻ​...

കേസ്​ റദ്ദാക്കാൻ​ ​ശ്രീധരൻപിള്ള ഹൈകോടതിയിൽ

text_fields
bookmark_border
കേസ്​ റദ്ദാക്കാൻ​ ​ശ്രീധരൻപിള്ള ഹൈകോടതിയിൽ
cancel

െകാച്ചി: കോഴിക്കോട് യുവമോർച്ച യോഗത്തിൽ നടത്തിയ വിവാദ പ്രസംഗത്തി​​​െൻറ പേരിലെ ക്രിമിനൽ കേസ്​ റദ്ദാക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ പി.എസ്. ശ്രീധരൻപിള്ളയുടെ ഹരജിയിൽ ഹൈകോടതി സർക്കാറി​​​െൻറ വിശദീകരണം തേടി. നവംബർ നാലിന് നടത്തിയ യോഗത്തിലെ പ്രസംഗം അയ്യപ്പ ഭക്തരെ ആക്രമണം നടത്താൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന്​ ചൂണ്ടിക്കാട്ടി പൊലീസ്​ ജാമ്യമില്ല വകുപ്പ്​ ചേർത്ത്​ രജിസ്​റ്റർ ചെയ്​ത കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

യുവതീ പ്രവേശനമുണ്ടായാൽ ശബരിമല നട തന്ത്രി അടച്ചാൽ അത്​ കോടതിയലക്ഷ്യമാകില്ലെന്നും ഇത്തരമൊരു സംഭവത്തിൽ അദ്ദേഹം ഒറ്റക്കാവില്ലെന്നും ശ്രീധരൻപിള്ള പ്രസംഗിച്ചിരുന്നു. പൊതുജനങ്ങളിൽ ഭീതി പടർത്തുന്നതും സമൂഹത്തി​​​െൻറ ശാന്തത തകർക്കുന്നതുമായ പരാമർശങ്ങളാണ് പ്രസംഗത്തിലുള്ളതെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ഷൈബിൻ നൽകിയ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്​റ്റർ ചെയ്തിട്ടുള്ളത്​. തനിക്കെതിരായ പരാതി രാഷ്​ട്രീയ പ്രേരിതമാണെന്നും നിലവിലില്ലാത്ത കുറ്റകൃത്യത്തി​​​െൻറ പേരിലാണ്​ ​േ​കസെടുത്തിട്ടുള്ളതെന്നുമാണ്​ ഹരജിക്കാര​​​െൻറ വാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrySreedharan PillaiAdv. PS Sreedharan Pillai
News Summary - case against sreedharan pillai-kerala news
Next Story