സരിതക്കെതിരായ കേസിെൻറ വിചാരണ ആരംഭിച്ചു
text_fieldsതിരുവനന്തപുരം: നാലര ലക്ഷം രൂപയുടെ കാറ്റാടിയന്ത്രങ്ങളുടെ വിതരണാവകാശം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്ന സരിത എസ്. നായർ ഉൾപ്പെടെയുള്ളവർക്കെതിരായ കേസിൽ സാക്ഷി വിസ്താരം ആരംഭിച്ചു.
സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികൾ. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി സുരേഷ് മുമ്പാകെയാണ് വിചാരണ പരിഗണിക്കുന്നത്.
കേസിലെ ഒന്നാം സാക്ഷി അശോക് കുമാറിെൻറ മൊഴിയാണ് കോടതി ബുധനാഴ്ച രേഖപ്പെടുത്തിയത്.പ്രതികളുടെ സ്ഥാപനത്തിെൻറ പേരിൽ ചെക്ക് നൽകിയെന്നും പ്രതികൾക്ക് അക്കൗണ്ടുള്ള മുണ്ടക്കയം ബാങ്ക് ശാഖയിൽ മാറാവുന്ന ചെക്കായിട്ടാണ് പണം നൽകിയതെന്നും സാക്ഷി മൊഴി നൽകി. തമിഴ്നാട്ടിലെയും കേരളത്തിലെയും കാറ്റാടിയന്ത്രങ്ങളുടെ വിതരണ അവകാശം നൽകാമെന്ന് പറഞ്ഞ് കബളിപ്പിെച്ചന്നാണ് കേസ്. ഒന്നാം സാക്ഷി അശോക് കുമാർ നൽകിയ സ്വകാര്യ ഹരജിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസാണ് 2009ൽ കേസ് രജിസ്റ്റർ ചെയ്തത്.
