Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാർ ട്രൈബ്യൂണൽ...

മൂന്നാർ ട്രൈബ്യൂണൽ അക്രമം: എസ്​. രാജേന്ദ്രൻ എം.എൽ.എ​ ഒന്നാം പ്രതി, 50 പേർക്കെതിരെ കേസ്​

text_fields
bookmark_border
മൂന്നാർ ട്രൈബ്യൂണൽ അക്രമം: എസ്​. രാജേന്ദ്രൻ എം.എൽ.എ​ ഒന്നാം പ്രതി, 50 പേർക്കെതിരെ കേസ്​
cancel

മൂന്നാർ: മൂന്നാർ സ്‌പെഷല്‍ ട്രൈബ്യൂണല്‍ ഒാഫിസിലുണ്ടായ അതിക്രമത്തിൽ എസ്. രാജേന്ദ്രന്‍ എംഎല്‍.എ ഒന്നാം പ്രതി. ദേവികുളം തഹസില്‍ദാര്‍ പി.കെ. ഷാജിയാണ്​ രണ്ടാം പ്രതി. ഇവരുൾ​െപ്പടെ കണ്ടാലറിയാവുന്നവരടക്കം 50ഒാളം പേര്‍ക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഭൂമി കൈയേറ്റം, ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ അടക്കം ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ്​ മൂന്നാർ പൊലീസ്​ കേസെടുത്തത്​.

പ്രളയത്തിൽ തകർന്ന മൂന്നാർ ഗവ. കോളജി​െല വിദ്യാർഥികൾക്ക്​ ബദൽ സംവിധാനമൊരുക്കാൻ എം.എൽ.എയുടെ നേതൃത്വത്തി​െലത്തിയവരാണ്​ ചൊവ്വാഴ്​ച ഒാഫിസിൽ അതിക്രമിച്ചുകയറി ഉപകരണങ്ങൾ തകർത്തത്​. ഇവർ കോടതി മുറിയുടെ പൂട്ടുതകർക്കുകയും അസഭ്യം പറയുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു.

നടപടി ആവശ്യപ്പെട്ട് ഹൈകോടതി രജിസ്​ട്രാർ, ആഭ്യന്തര വകുപ്പ്​ സെക്രട്ടറി, മൂന്നാര്‍ സർക്കിൾ ഇൻസ്​പെക്​ടർ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. അതിനിടെ ട്രൈബ്യൂണലില്‍ നടന്ന അക്രമത്തെക്കുറിച്ച്​ ആഭ്യന്തര സെക്രട്ടറിയുടെ നിർദേശമനുസരിച്ച്​ ദേവികുളം സബ് കലക്​ടർ വി.ആര്‍. പ്രേംകുമാര്‍ കലക്​ടർക്ക്​ റിപ്പോര്‍ട്ട് കൈമാറി. എം.എൽ.എയുടെ നേതൃത്വത്തിലെത്തിയവർ അതിക്രമം കാട്ടിയെന്നാണ്​ സബ്​ കലക്​ടറുടെ റിപ്പോർ​െട്ടന്നാണ്​ സൂചന.

ചൊവ്വാഴ്ച ഉച്ചക്കാണ് എം.എൽ.എ, തഹസില്‍ദാര്‍, ഗവ. കോളജ്​ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സി.പി.എം പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെട്ട സംഘം ട്രൈബ്യൂണലിൽ എത്തിയത്​. കെട്ടിടത്തി​​​​െൻറ മുകള്‍നിലയിലെ മുറികളുടെ താക്കോല്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജീവനക്കാര്‍ താക്കോല്‍ കൊണ്ടുവരുന്നതിന് മുമ്പ്​ സംഘത്തിലുണ്ടായിരുന്നവര്‍ പൂട്ടുകള്‍ തകർക്കുകയായിരുന്നു.

മൂന്നാർ പരിസരത്തെ എട്ട്​ വില്ലേജുകളിലെ ഭൂമി സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നതിനായി സ്ഥാപിച്ചതാണ്​ ട്രൈബ്യൂണൽ. ഇതി​​​​െൻറ പ്രവർത്തനം മരവിപ്പിച്ച്​ ജൂലൈ 30ന് സർക്കാർ ഉത്തരവിറക്കി. തുടർന്ന്​ ഇവിടെ കൈകാര്യം ചെയ്തിരുന്ന കേസ് ഫയലുകൾ ക്രമപ്പെടുത്തുന്ന നടപടികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജീവനക്കാർ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newss rajendrandevikulam mlamalayalam news
News Summary - Case Against S Rajendran-Kerala News
Next Story