േലാക്ഡൗൺ നിർദേശങ്ങൾ പാലിച്ചില്ല; രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരെ കേസ്
text_fieldsപത്തനാപുരം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങിയതിന് ആക്ടിവിസ്റ്റ് രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരെ പൊലീസ് കേസെടുത്തു. മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിന് ഇരുവർക്കുമെതിരെ കേസെടുത്തതായി പത്തനാപുരം പൊലീസ് അറിയിച്ചു.
ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവർത്തകനുമായി വാക്കേറ്റമുണ്ടായെന്നും പരാതി.
ബുധനാഴ്ച ഉച്ചക്ക് കൊല്ലം ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇവർ. ഇരുവരും മാസ്ക് ധരിക്കുകയോ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്ന് പൊലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു.
എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറൻറീനിൽ പോകണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദേശിച്ചു. ഇതിനിടെ പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‍പെക്ടറോട് ഇരുവരും മോശമായി സംസാരിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്. മാസ്ക് ധരിക്കാത്തതിന് പൊലീസ് ഇവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നില്ല. ഇതിന് പിന്നാലെ കേസെടുക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.