Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്മോഹൻ...

രാജ്മോഹൻ ഉണ്ണിത്താനെതിരെ ചട്ടലംഘനത്തിന് പരാതി

text_fields
bookmark_border
Unnithan
cancel

പയ്യന്നൂർ: റീ പോളിങ് നടക്കുന്ന കാസർകോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ബൂത്തിലെത്തി വോട് ട് ചോദിച്ചതായി പരാതി. പിലാത്തറ സ്കൂളിലെ ബൂത്ത് നമ്പർ 19ൽ വരിനിൽക്കുന്നവരോട് ഉണ്ണിത്താൻ വോട്ടഭ്യർഥിച്ചെന്ന് ആര ോപിച്ച് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറാണ് പരാതി നൽകിയത്.

രാവിലെ എ​ട്ടോടെ പിലാത്തറ യു.പി സ്കൂളി ലെത്തിയ രാജ്മോഹൻ ഉണ്ണിത്താൻ വോട്ടുചെയ്യാൻ വരിനിന്നവരോട് വോട്ടഭ്യർഥിച്ചെന്നാണ് എൽ.ഡി.എഫി​​െൻറ പരാതി. പോളിങ് ബൂത്തിലെത്തിയ ഉണ്ണിത്താൻ വരിനിൽക്കുകയായിരുന്ന വോട്ടർമാരെ തൊഴുകയും കൈപിടിക്കുകയും ചെയ്ത് സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൽ.ഡിഎഫ് ചെറുതാഴം വെസ്​റ്റ്​ ലോക്കൽ ​െതരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എ.വി. രവീന്ദ്രൻ ​െതരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്.

ബൂത്തിലെ വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന് സ്ഥാനാർഥിക്കെതി​െര നടപടി വേണമെന്നുമാണ് എൽ.ഡി.എഫി​​െൻറ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsraj mohan unnithanmalayalam newsLok Sabha Electon 2019
News Summary - Case Against Raj Mohan Unnithan - Kerala News
Next Story