Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയയുടെ ചിത്രങ്ങൾ...

ഹാദിയയുടെ ചിത്രങ്ങൾ പകർത്തി സംഭവം​; രാഹുൽ ഇൗശ്വറിനെതിരെ കേസ്

text_fields
bookmark_border
rahul_hadiya_Ashokan
cancel

കോട്ടയം: വീട്ടിലെത്തി അനുവാദമില്ലാതെ ഹാദിയയുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പി​െച്ചന്ന പരാതിയിൽ രാഹുൽ ഇൗശ്വറിനെതിരെ വൈക്കം പൊലീസ്​ കേസെടുത്തു. നിയമവശം പരിശോധിച്ചശേഷം െഎ.പി.സി 406 പ്രകാരം വിശ്വാസവഞ്ചനക്കാണ്​ കേസെടുത്തതെന്ന്​ വൈക്കം ഡിവൈ.എസ്​.പി കെ. സുഭാഷ്​ പറഞ്ഞു. വൈക്കം എസ്​.​െഎ എം. സാഹിലിനാണ്​ അന്വേഷണച്ചുമതല. ഹാദിയയുടെ പിതാവ്​ വൈക്കം ടി.വി പുരം കണ്ണുകെട്ടുശ്ശേരിമുറിയില്‍ കാരാട്ടുവീട്ടില്‍ അ​േ​ശാകനാണ്​ പരാതി നൽകിയത്​. 

ത​​െൻറ സങ്കടാവസ്ഥ ചൂഷണം ചെയ്​ത്​, കുടുംബത്തെ രക്ഷിക്കാനെന്നപേരിൽ മൂന്നുതവണ വീട്ടിലെത്തി തെറ്റിദ്ധരിപ്പിച്ചത​ി​​െൻറ അടിസ്ഥാനത്തിൽ മകളുമായി സംസാരിക്കാൻ അനുവദിക്കുകയായിരുന്നു. ആദ്യ രണ്ടുതവണ വന്നപ്പോൾ തങ്ങളുടെ സാന്നിധ്യത്തിലാണ്​ രാഹുൽ ഇൗശ്വർ സംസാരിച്ചത്​. ആഗസ്​റ്റ്​ 17ന്​ രാവിലെ 10.15ന്​ വീട്ടിലെത്തി ഹാദിയയുമായി സംസാരിച്ചശേഷം രാഹുൽ ചിത്രങ്ങ​ൾ പകർത്തി. ഇത്​ താൻ എതിർത്തെങ്കിലും സെൽഫിയടക്കമുള്ള ചിത്രങ്ങളും വിഡിയോയും പുറത്തുവരില്ലെന്ന്​ ഉറപ്പുനൽകി. എന്നാൽ, പിന്നീട്​ സമൂഹമാധ്യമങ്ങളിലും പത്ര^ദൃശ്യ മാധ്യമങ്ങളിലും പ്രചരിപ്പിച്ച്​ വി​ശ്വാസവഞ്ചന നടത്തുകയായിരു​െന്നന്ന്​ പരാതിയിൽ പറഞ്ഞിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscaserahul eswarhadiyamalayalam newsAsokan
News Summary - Case against Rahul Eswar for Copying Hadiya Photo -Kerala News
Next Story