Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്വാറൻറീന്‍...

ക്വാറൻറീന്‍ കേന്ദ്രത്തിൽനിന്ന്​ ചാടിപ്പോയ ഒരാൾക്കെതിരെ കേസെടുത്തു

text_fields
bookmark_border
quarantine
cancel

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ സ​ർ​ക്കാ​ർ ക്വാ​റ​ൻ​റീ​ന്‍ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ ചാ​ടി​പ്പോ​യ ഒ​രാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. നേ​മം സ്വ​ദേ​ശി​യാ​യ 50 വ​യ​സ്സു​കാ​ര​നാ​ണ് വെ​ള്ള​യാ​ണി കാ​ർ​ഷി​ക കോ​ള​ജ് വി​മ​ൺ​സ് ഹോ​സ്​​റ്റ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ര്‍ക്കാ​ര്‍ ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ മു​ങ്ങി​യ​ത്. 

കോ​വി​ഡ് പോ​സി​റ്റി​വാ​യ ഒ​രാ​ളു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് ഇ​യാ​ളെ ക്വാ​റ​ൻ​റീ​ന്‍കേ​ന്ദ്ര​ത്തി​ലാ​ക്കി​യ​ത്. അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന് തി​രു​വ​ല്ലം പൊ​ലീ​സ് നേ​മം എ​സ്​​റ്റേ​റ്റ് വാ​ർ​ഡി​ലെ വീ​ട്ടി​ൽ​നി​ന്ന്​ ഇ​യാ​ളെ പി​ടി​കൂ​ടി.  തി​രി​കെ ക്വാ​റ​ൻ​റീ​ൻ സ​െൻറ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ​ക്കെ​തി​രെ കേ​ര​ള എ​പ്പി​ഡെ​മി​ക് സി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​വും കേ​ര​ള പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക്ട് പ്ര​കാ​ര​വും ഐ.​പി.​സി വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സെ​ടു​ത്തു.

ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 94 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര​ചെ​യ്ത 17 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി യാ​ത്ര​ചെ​യ്ത 135 പേ​ര്‍ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. വി​ല​ക്ക് ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന്​ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19Quarntine
News Summary - Case against quarntine issue-Kerala news
Next Story