Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജരേഖ ചമച്ചെന്ന...

വ്യാജരേഖ ചമച്ചെന്ന പരാതി: പി.കെ.ഫിറോസിനെതിരെ കേസ്​

text_fields
bookmark_border
pkfiroz
cancel

കോഴിക്കോട്: എം.എല്‍.എയുടെപേരില്‍ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ യൂത്ത്​ലീഗ് സംസ്​ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ പൊലീസ് കേസെടുത്തു. ​െജയിംസ് മാത്യു എം.എല്‍.എയുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ ​െപാലീസാണ് കേ സെടുത്തത്. വ്യാജരേഖ ചമക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ്​ ചുമത്തിയത്​.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി സി.പി.എം നേതാവി​​െൻറ ബന്ധുവിനെ അനധികൃതമായി നിയമിച്ചെന്ന പ്രചാരണത്തിനായാണ്​ ഫിറോസ് ത​​െൻറ പേരിൽ വ്യാജരേഖ ചമച്ചതെന്നാണ് ​െജയിംസ് മാത്യുവി​​െൻറ പരാതി. വ്യാജരേഖ ചമച്ചതിനെതിരെ അദ്ദേഹം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കഴിഞ്ഞയാഴ്ചയാണ് പരാതി നല്‍കിയത്. ഇത്​ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി. തുടർന്ന്​ അന്വേഷണത്തിന്​ കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ കെ. സഞ്ജയ്കുമാര്‍ ഗരുദിനെ ചുമതലപ്പെടുത്തിയിരുന്നു.

​െജയിംസ് മാത്യു എം.എല്‍.എ ബന്ധുനിയമന വിഷയത്തില്‍ മന്ത്രി എ.സി. മൊയ്​തീന് കത്തയച്ചുവെന്നുകാണിച്ച്​ ഫെബ്രുവരി അഞ്ചിനാണ്​ ഫിറോസ്​ കോഴിക്കോട്ട് വാർത്തസമ്മേളനം നടത്തിയത്​. ​െജയിംസ് മാത്യു അയച്ചതെന്ന് അവകാശപ്പെടുന്ന കത്ത്​ അന്ന്​ ഫിറോസ് പുറത്തുവിട്ടു. പഞ്ചായത്ത്​ വകുപ്പിനു​കീഴിലെ ഇൻഫർമേഷൻ കേരള മിഷനിൽ ​െഡപ്യൂട്ടി ഡയറക്​ടർ തസ്​തികയിലേക്ക്​ സി.പി.എം നേതാവ്​ കോലിയക്കോട് കൃഷ്ണൻ നായരു​െട സഹോദരപുത്രന്‍ ഡി.എസ്. നീലകണ്ഠനെ വഴിവിട്ട്​ നിയമിച്ചെന്നും ഇൗ നിയമനത്തിനെതിരെ ​െജയിംസ് മാത്യു കത്തയച്ചെന്നുമാണ്​ ഫിറോസി​​െൻറ​ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pk firozjames mathew mlapk firos
News Summary - case against pk firoz-kerala news
Next Story