‘മാധ്യമ’ത്തിെൻറ പേരും ലോഗോയും ദുരുപയോഗം ചെയ്തയാൾക്കെതിരെ കേസെടുത്തു
text_fieldsതിരുവനന്തപുരം: ‘മാധ്യമ’ത്തിെൻറ പേരും ലോഗോയും ദുരുപയോഗം ചെയ്ത് ഫേസ്ബുക്കിലൂടെ രാഷ്ട്രീയനേതാക്ക ളെയും മറ്റും അപമാനിച്ചയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പോത്തൻകോട് വാവറഅമ്പലം ആനയ്ക്കോട് സ്വദേശ ി ബാബു ആനക്കോടിനെതിരെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
‘മാധ്യമം’ ജീവനക്കാരനാണെന്ന് ഫേസ്ബുക്കിൽ സ്വയം വിശേഷിപ്പിച്ച ഇയാൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള രാഷ്ട്രീയനേതാക്കളെയും മറ്റും അപമാനിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുകയായിരുന്നു.
‘മാധ്യമം’ തിരുവനന്തപുരം റസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ നൽകിയ പരാതി ജില്ലാ പൊലീസ് മേധാവി ബി. അശോകൻ അന്വേഷണത്തിന് പോത്തൻകോട് പൊലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു.
‘മാധ്യമ’ത്തിെൻറ പേര് ദുരുപയോഗം ചെയ്ത് സാമൂഹിക പ്രവർത്തകരെ അപമാനിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ബി. അശോകൻ മുന്നറിയിപ്പ് നൽകി.
