Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിക്കെതിരായ പരാമർശം:...

നടിക്കെതിരായ പരാമർശം: പി.സി.ജോർജിനെതിരെ കേസെടുത്തു

text_fields
bookmark_border
നടിക്കെതിരായ പരാമർശം: പി.സി.ജോർജിനെതിരെ കേസെടുത്തു
cancel

തിരുവനന്തപുരം:  കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരായി മോശം പരാമർശം നടത്തിയ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിനെതിരെ വനിത കമീഷൻ കേസ്​ രജിസ്​റ്റർ ചെയ്​തു. എം.എൽ.എക്കെതിരെ കേസെടുത്ത വിവരം ഇന്നുതന്നെ സ്​പീക്കറെ അറിയിക്കുമെന്ന്​ കമീഷൻ അധ്യക്ഷ എം.സി ജോസഫൈൻ അറിയിച്ചു. സ്​പീക്കറുടെ കൂടി അനുമതി തേടിയതിന്​ ശേഷമാവും കേസിലെ മറ്റ്​ നടപടികളുമായി കമീഷൻ മുന്നോട്ട്​ പോവുക.

പത്രസമ്മേളനങ്ങളിലും ചാനൽ ചർച്ചകളിലും അഭിമുഖങ്ങളിലും എം.എൽ.എ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ സ്​ത്രീത്വത്തിന്​ പരുക്കേൽപ്പിക്കുന്നതാണെന്നാണ്​ വനിത കമീഷൻ വിലയിരുത്തൽ. കമീഷൻ സ്വമേധയയാണ്​ പി.സി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്​.  നേരത്തെ പി.സി ജോർജിനെതിരെ കേസെടുക്കാമെന്ന്​ വനിത കമീഷന്​ നിയമോപദേശം ലഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgekerala newsactress attack casemalayalam newsPunnar MLA
News Summary - Case Against P.C George MLA-Kerala news
Next Story