കാൻറീന് ജീവനക്കാരന് മർദനം: പി.സി. ജോര്‍ജിന് എതിരായ നടപടിക്ക് സ്റ്റേ
text_fieldsകൊച്ചി: എം.എൽ.എ ഹോസ്റ്റല്‍ കാൻറീനിലെ ജീവനക്കാരനെ മർദിച്ച കേസിൽ പി.സി. ജോര്‍ജ് എം.എൽ.എക്കെതിരായ കോടതി നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. വിശ്വസനീയമല്ലാത്തതും നിയമപരമായി നിലനിൽക്കാത്തതുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ തനിക്കെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ തുടരുന്ന നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹരജിയിലാണ് സ്റ്റേ ഉത്തരവ്.
കഴിഞ്ഞ വർഷം മാർച്ചിൽ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനുവിനെ മർദിച്ചുവെന്നാണ് കേസ്. ഊണ് എത്തിക്കാന്‍ വൈകിയതിെൻറ പേരില്‍ പി.സി. ജോര്‍ജ് അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. കണ്ണിനും ചുണ്ടിനും പരിക്കേറ്റതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
