തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരത്ത് മാത്രം 600ഓളം രക്ഷിതാക്കൾക്കെതിരെയാണ് കേസ്.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടംകൂടിയതിനാണ് കേസ്. തിരുവനന്തപുരത്തെ പരീക്ഷ സെൻററിൽ രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവരികയും സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതോടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാൻ ഡി.ജി.പി നിർദേശിച്ചിരുന്നു.
മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടൺ ഹിൽ പരീക്ഷ കേന്ദ്രത്തിലും മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സെൻറ് മേരീസ് സ്കൂളിലെ പരീക്ഷ േകന്ദ്രത്തിലുമാണ് രക്ഷിതാക്കൾ കൂട്ടംകൂടിയെന്ന് പൊലീസ് പറയുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ 600 ഓളം രക്ഷിതാക്കൾക്കെതിരെ രണ്ടു പൊലീസ് സ്റ്റേഷനിലും കേസെടുക്കുകയായിരുന്നു.