നിശാപാർട്ടിയിൽ നൂറിലേറെ പേർ: 47 പേർക്കെതിരെ കേസ്
text_fieldsഅടിമാലി: നൂറിലേറെ പേരെ പങ്കെടുപ്പിച്ച് റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടത്തിയ സംഭവത്തിൽ റിേസാർട്ട് ഉടമ ഉൾെപ്പടെ 47പേർക്കെതിരെ കേസെടുത്തു. ശാന്തൻപാറ രാജാപാറയിലെ ജംഗിൾപാലസ് റിസോർട്ട് ഉടമ റോയി കുര്യൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.
കോവിഡ് പ്രോേട്ടാേകാൾ ലംഘിച്ചതിനും നിശാപാർട്ടി സംഘടിപ്പിച്ചതിനുമാണ് കേസ്. ആഡംബര റിേസാർട്ടിൽ ജൂൺ 28ന് രാത്രി ആേഘാഷ പരിപാടി സംഘടിപ്പിച്ചതിനാണ് കേസ്. വെള്ളക്കത്തേരിയിലെ അടഞ്ഞുകിടക്കുന്ന പാറമടയിലെ ക്രഷർ യൂനിറ്റ് ജൂൺ 28ന് തുറന്നതിനാണ് റിസോർട്ടിൽ പാർട്ടി സംഘടിപ്പിച്ചത്. പ്രമുഖർ ഉൾപ്പെടെ പാർട്ടിക്കെത്തി. ബെല്ലി ഡാൻസ് നടത്തിയ യുവതിക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തവർ ഡാൻസ് ചെയ്യുന്ന വിഡിയോ ചിത്രീകരിച്ച് ചിലർ സമൂഹ മാധ്യമങ്ങളിൽ ഇട്ടതോടെ പരാതി ഉയരുകയും പൊലീസ് കേസ് എടുക്കുകയുമായിരുന്നു.
