Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയ പതാകയെ അവഹേളിച്ചെന്ന്; മലയാള മനോരമക്കെതിരെ കേസ്
text_fieldsbookmark_border
കോഴിക്കോട്: ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയിൽ മലയാള മനോരമ പത്രത്തിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ബി.ജെ.പി എടക്കാട് ഏരിയ ജനറൽ സെക്രട്ടറി ബിജുകുറുപ്പിെൻറ പരാതിയിൽ ചീഫ് എഡിറ്റർക്കെതിരെയാണ് കേസെടുത്തത്. ആഗസ്റ്റ് 15ന് പുറത്തിറങ്ങിയ പത്രത്തിെൻറ ഒന്നാം പേജിലെ കാരിക്കേച്ചറിലാണ് ദേശീയ പതാകയെ അവഹേളിച്ചെതന്ന് പരാതിയിൽ പറയുന്നു. കാരിേക്കച്ചറിലെ ദേശീയപതാകയിൽ ത്രിവർണത്തോടൊപ്പം കറുപ്പും ഉപയോഗിച്ചതായും അശോകചക്രത്തിന് 16 ആരക്കാലേ ഉള്ളൂവെന്നും പരാതിയിൽ പറയുന്നു.
Next Story
