ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചു; എൽ.ഡി.എഫ് പ്രവർത്തകക്കെതിരെ കേസെടുത്ത് പൊലീസ്
text_fieldsകോട്ടയം: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ദൃശ്യമാധ്യമത്തിലൂടെ മുഖ്യമന്ത്രി വി.ഡി. സതീശനെ അപമാനിച്ച എൽ.ഡി.എഫ് പ്രവർത്തകക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം പായിപ്പാട് കൊച്ചുപള്ളി സ്വദേശിനി ലത രഘുവിനെതിരെയാണ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിലാണ് ചങ്ങനാശേരി പൊലീസിന്റെ നടപടി.
ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, പ്രതി മുഖ്യമന്ത്രിയേയും അമ്മയെയും അപമാനിച്ചെന്നും സ്പർദ്ധ വളർത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആര്‍. ഒരു ടെലിവിഷൻ ചാനൽ പ്രതികരണം തേടിയതിന് പിന്നാലെയായിരുന്നു പരാമർശങ്ങൾ.
മുഖ്യമന്ത്രിയെ ലൈംഗികമായി അധിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തെന്നായിരുന്നു കോൺഗ്രസിന്‍റെ പരാതി. ടെലിവിഷൻ കാമറകൾക്ക് മുന്നിൽ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിച്ച ലൈവ് ദൃശ്യങ്ങൾ വൈറലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

