Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീടിനു നേരെ ആക്രമണം:...

വീടിനു നേരെ ആക്രമണം: നിരാഹാരം അനുഷ്​ഠിച്ച പെൺകുട്ടിക്കെതിരെ കേസ്​

text_fields
bookmark_border
crime
cancel

പത്തനംതിട്ട: വീടിനുനേരെ ആക്രമണം നടത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കുന്നതി​​​​െൻറ പേരിൽ നിരാഹാര സമരം നടത്തി പ ൊലീസി​നെതി​െര പ്രതിഷേധിച്ച പെൺകുട്ടിക്കെതിരെ കേസ്​. ക്വാറ​ൻറീൻ വ്യവസ്ഥകൾ ലംഘിച്ചതി​​​​െൻറ പേരിലാണ്​ ​തണ്ണ ിത്തോട്​ ​െപാലീസ്​ കേസെടുത്തത്​.

കേസിലെ പ്രതികളോടുള്ള പൊലീസി​​​​െൻറ മൃദുസമീപനത്തിനെതിരെ കോവിഡ്​ നി രീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിനി ശനിയാഴ്​ചയാണ്​ വീടിനു​ മുന്നിൽ നിരാഹാരം നടത്തിയത്​. പെൺകുട്ടിയും കുടുംബാംഗങ ്ങളും നൽകിയ മൊഴി പൊലീസ്​ തിരുത്തിയതാണ് പരസ്യമായ ​പ്രതിഷേധത്തിന്​ ഇടയാക്കിയത്​.

നടപടിയുണ്ടാകുമെന്ന്​ മുഖ്യമന്ത്രി വ്യക്തമാക്കിയ സംഭവത്തിൽ ​ഉന്നത പൊലീസ്​ ഉദ്യോഗസ്ഥർ പെ​​ട്ടെന്ന്​​ തന്നെ ഇടപെടുകയും അടൂർ ഡിവൈ.എസ്​.പി വീട്ടിലെത്തി വീണ്ടും പെൺകുട്ടി​യുടെ മൊഴി എടുക്കുകയും ചെയ്​തു. തുടർന്നാണ്​ സമരം അവസാനിപ്പിച്ചത്​. ​പുതിയ മൊഴിയു​ടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്​റ്റ്​ ചെ​യ്യേണ്ടതാണെങ്കിലും അതിനുള്ള നടപടികൾ ഉണ്ടായിട്ടില്ല.

ഇത്​ പ്രതികൾക്ക്​ മുൻകൂർ ജാമ്യം ലഭിക്കാനുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന ആരോപണം ഉയരുന്നതിനിടെയാണ്​ വാദിയെ പ്രതിയാക്കുന്ന രീതിയിൽ പെൺകുട്ടിക്കെതിരെ കേസ്​ എടുത്തിരിക്കുന്നത്​. ആരോഗ്യവകുപ്പ്​ റിപ്പോർട്ടി​​​​െൻറ അടിസ്ഥാനത്തിലാണ്​ നടപടിയെന്നാണ്​ പൊലീസ്​ പറയുന്നത്​. മൊഴി തിരുത്തിയ സംഭവം വിവാദമായതോടെ പെൺകുട്ടിക്ക്​ പിന്തുണയുമായി യു.ഡി.എഫ്​ നേതാക്കൾ സ്ഥലത്ത്​ എത്തിയിരുന്നു. തുടർന്നാണ്​ മുറ്റത്തിറങ്ങി പ്രതിഷേധത്തിന്​ പെൺകുട്ടി തയാറായത്​. നിരാഹാര സമരം ഏഴു മണിക്കൂർ നീണ്ടു.

പെൺകുട്ടിയുടെ പിതാവ്​ പുറത്തിറങ്ങി നടക്കുന്നു എന്നാരോപിച്ച്​ കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനെതിരെ മുഖ്യമന്ത്രിക്ക്​ പരാതി നൽകിയിരുന്നു. ഇതിനു​ പിന്നാലെയാണ്​ കഴിഞ്ഞ ചൊവ്വാഴ്​ച വീടിനുനേരെ ആക്രമണം ഉണ്ടായത്​. സംഭവത്തിൽ ആറു പ്രവർത്തകരെ സി.പി.എം ജില്ല കമ്മിറ്റി പുറത്താക്കിയിരുന്നു.

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittakerala newskonni cpim attack
News Summary - case against konni girl for hunger strike
Next Story