തട്ടിപ്പു കേസിൽ മുങ്ങിയ പ്രതിയെ തേടി എത്തിയ കേരള പൊലീസിനെതിരെ കേസ്
text_fieldsബംഗളൂരു: മെഡിക്കൽ സീറ്റ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ പിടികൂടാനെത്തിയ കേരള പൊലീസിനെതിരെ കർണാടക െപാലീസിൽ കേസ്. മലയാളിയും ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിെൻറ ഉടമയുമായ ബിന്നി േതാമസിനെ പിടികൂടാനെത്തിയ കേരള സി.ബി-സി.ഐ.ഡി തൊടുപുഴ യൂനിറ്റിലെ മൂന്നു പൊലീസുകാർക്കെതിരെയാണ് സ്ഥാപനത്തിലെ റിസപ്ഷനിസ്റ്റായ യുവതി പരാതി നൽകിയത്. റിസപ്ഷനിസ്റ്റിെൻറ പരാതിയിൽ അപമര്യാദയായി പെരുമാറിയതിന് പൊലീസുകാർക്കെതിെര കേസെടുത്തതായി പൊലിസ് പറഞ്ഞു.
ബിന്നി തോമസിനെ പിടികൂടി കേരളത്തിലെത്തിച്ച് േകാടതിയിൽ ഹാജരാക്കിയെങ്കിലും പിന്നീട് ജാമ്യം ലഭിച്ചശേഷം മുങ്ങുകയായിരുന്നുവെന്നാണ് കൊച്ചി ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ബംഗളൂരു വിവേക് നഗറിലെ വിക്ടോറിയ ലേഒൗട്ടിലെ സ്വകാര്യ സ്ഥാപനത്തിൽ മേയ് 22നാണ് സംഭവം നടന്നത്.
ക്രൈംബ്രാഞ്ച് എസ്.ഐ. അരുൺ നാരായണെൻറ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ബംഗളൂരുവിലെ സ്ഥാപനത്തിലെത്തി ബിന്നി തോമസിനെ കാണണമെന്ന് റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടു. സ്ഥാപനമുടമയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ തന്നെ പൊലീസുകാർ തടഞ്ഞതായും തെൻറ കൈകൾ പിടിച്ചുവെച്ച്, കസേരയിൽനിന്ന് തള്ളിമാറ്റിയശേഷം ബിന്നി തോമസിെൻറ കാബിനിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
