യുവാവിനെ മർദിച്ചതിന് ഗണേഷ് കുമാറിനെതിരെ കേസ്
text_fieldsകൊല്ലം: കാറിന് കടന്നു പോകാൻ സൈഡ് കെടുത്തില്ലെന്ന് ആരോപിച്ച് പത്തനാപുരം എം.എൽ.എ കെ.ബി. ഗണേശ്കുമാറും ഡ്രൈവറും മർദിച്ചെന്ന യുവാവിെൻറ പരാതിയിൽ പൊലീസ് കേസെടുത്തു. അഞ്ചൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മർദിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. അഞ്ചൽ സ്വദേശി അനന്തകൃഷ്ണെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അഞ്ചൽ ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എൽ.എയുടെ വാഹനം. ഇതേവീട്ടിൽ നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ ഗണേഷ് കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാടിയിറങ്ങിയ എം.എൽ.എയും ഡ്രൈവറും യുവാവിനെ മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.
അനന്ത കൃഷ്ണനെ അഞ്ചൽ സർക്കാർ ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, യുവാവ് തന്നെയാണ് മർദിച്ചതെന്ന് എം.എൽ.എയുടെ ഡ്രൈവർ പറഞ്ഞിരുന്നു.
