Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയപതാക തലതിരിച്ചുയർത്തിയ കെ.സുരേന്ദ്രനെതിരെ കേസെടുത്തു
text_fieldsbookmark_border
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൻെറ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുന്നതിനിടെയാണ് സംഭവം. ദേശീയ പതാകയെ അവഹേളിച്ചുവെന്ന് പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന ചിലർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബി.ജെ.പി പ്രവർത്തകരുടെ ഭാരത് മാതാ കീ ജയ് വിളികൾക്കിടെ കെ. സുരേന്ദ്രൻ പതാക ഉയർത്തുകയായിരുന്നു. പതാക പകുതി ഉയർത്തിയപ്പോഴാണ് തലകീഴായത് മനസ്സിലായത്. ഇതോടെ പതാക താഴെയിറക്കി ശരിയാക്കി വീണ്ടും ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

