Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമത്സരം കാണാനെത്തിയ...

മത്സരം കാണാനെത്തിയ യുവാവിനെ മർദിച്ചെന്ന്; ഹസൻ ജൂനിയറിനെതിരെയും കേസ്

text_fields
bookmark_border
hassan junior 9878678
cancel

അരീക്കോട്: ചെമ്രക്കാട്ടൂരിൽ ഫുട്ബാൾ മത്സരത്തിനിടെ ഐവറികോസ്റ്റ് താരം ഹസൻ ജൂനിയർ മർദിച്ചതായി പരാതി. വെള്ളരി സ്വദേശിയായ ആഷിക്കിന്‍റെ പരാതിയിൽ ഹസൻ ജൂനിയറിനെതിരെ പൊലീസ്​ കേ​സെടുത്തു.

ഹസൻ ജൂനിയറിനെ മർദിച്ചതിനും വംശീയമായി അധിക്ഷേപിച്ചതിനും സ്പോൺസറും താരവും പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ 15 പേർക്കെതിരെ കഴിഞ്ഞ ദിവസം ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് താരത്തിനെതിരെ പരാതി നൽകിയത്. ഇരു പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.

ഹസൻ ജൂനിയറിനെ മർദിക്കാനിടയായത് മത്സരം കാണാനെത്തിയ യുവാവിനെ അദ്ദേഹം മർദിച്ചതിനെ തുടർന്നാണെന്ന് പ്രദേശവാസിയായ ഉമ്മർ വെള്ളരി പറഞ്ഞു. ഗാലറിയിൽനിന്നുണ്ടായ കമന്റുകൾ സഹിക്കാനാകാതെ ഹസൻ ജൂനിയർ, ആഷിക്കിനെ മർദിച്ചു. ഇതാണ് പിന്നീടുണ്ടായ പ്രശ്നങ്ങൾക്കിടയാക്കിയതെന്നും താരത്തെ വംശീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഉമ്മർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ivory CoastIvory Coast footballer
News Summary - Case against ivory coast player Hasan Jr
Next Story